സിഡ്നി: കോര്‍ട്ടിലെ വിജയക്കുതിപ്പില്‍ പുതിയ റെക്കോഡ് കുറിച്ചതിനുപിന്നാലെ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് സീസണിലെ രണ്ടാം കിരീട നേട്ടം. സിഡ്നി ഇന്‍റര്‍നാഷനല്‍ വനിതാ ഡബ്ള്‍സില്‍ കരോലിന്‍ ഗ്രാഷ്യ-ക്രിസ്റ്റിന മ്ളാഡെനോവിച് സൂട്ടിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ വീഴ്ത്തിയാണ് ഇന്തോ-സ്വിസ് കൂട്ട് വര്‍ഷത്തെ രണ്ടാം കിരീടമണിഞ്ഞത്. സ്കോര്‍ 1-6, 7-5, 10-5. ഒന്നാം സെറ്റില്‍ ദയനീയമായി തോല്‍ക്കുകയും രണ്ടാം സെറ്റില്‍ 1-4ന് പിന്തള്ളപ്പെടുകയും ചെയ്ത ശേഷമാണ് ലോക ഒന്നാം നമ്പര്‍ കൂട്ട് ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ കിരീടമണിഞ്ഞത്. കളി 5-5ന് ഒപ്പമത്തെി ടൈബ്രേക്കറിലേക്ക് നീട്ടി. നിര്‍ണായക മൂന്നാം സെറ്റില്‍ എതിരാളിയെ പരിചയസമ്പത്തിന്‍െറ മൂന്‍തൂക്കത്തില്‍ കളിപിടിച്ച് കിരീടവുമണിഞ്ഞു.
സാനിയ-ഹിംഗിസ് സഖ്യത്തിന്‍െറ 11ാം കിരീടമാണിത്. 2015ല്‍ ഗ്രാന്‍ഡ്സ്ളാം ഉള്‍പ്പെടെ ഒമ്പത് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു.
വനിതാ ഡബ്ള്‍സില്‍ തുടര്‍ വിജയക്കുതിപ്പ് 30ലത്തെിച്ച് ലോകറെക്കോഡിന് ഇരട്ടി ബലവും ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.