സാനിയക്കൊപ്പം ഹിംഗിസും ഇനി നമ്പര്‍ വണ്‍


മെല്‍ബണ്‍: വനിതാ സിംഗ്ള്‍സില്‍ ഒന്നാം നമ്പറായി 15 വര്‍ഷത്തിനു ശേഷം ഡബ്ള്‍സ് കോര്‍ട്ടില്‍ മാര്‍ട്ടിന ഹിംഗിസിന് നമ്പര്‍ വണ്‍ പട്ടം. കൂട്ടുകാരി ഇന്ത്യയുടെ സാനിയ മിര്‍സക്കൊപ്പമാണ് ഹിംഗിസും ഒന്നാം നമ്പര്‍ സ്ഥാനം പങ്കിടുന്നത്. സിഡ്നി ഇന്‍റര്‍നാഷനല്‍ ഡബ്ള്‍സ് നേടിയതിനു പിന്നാലെ ഏറ്റവും പുതിയ ഡബ്ള്യു.ടി.എ റാങ്കിങ്ങിലാണ് സാനിയയും ഹിംഗിസും ചേര്‍ന്ന് നമ്പര്‍ വണ്‍ പട്ടം പങ്കിട്ടത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സാനിയ മാത്രമായിരുന്നു ഒന്നാം നമ്പറില്‍. തന്‍െറ വിജയ പങ്കാളി കൂടി റാങ്കിങ് പട്ടത്തിന് കൂട്ടായത്തെിയതില്‍ സാനിയയും സന്തോഷം പ്രകടിപ്പിച്ചു. തുടര്‍ച്ചയായി 30 ജയവുമായി റെക്കോഡും 11 കിരീടവുമണിഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ഹിംഗിസിന് ഇരട്ടിമധുരമായി ഒന്നാം നമ്പര്‍ സ്ഥാനവും. വനിതാ സിംഗ്ള്‍സില്‍ 2000 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഒന്നാം നമ്പറില്‍ നിന്നശേഷം ആദ്യമായാണ് സ്വിസ് താരം ഏതെങ്കിലുമൊരു ഇനത്തില്‍ ഒന്നിലത്തെുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.