ആസ്ട്രേലിയന്‍ ഓപണിന് ഇന്ന് തുടക്കം

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണിന് മെല്‍ബണില്‍ തിങ്കളാഴ്ച തുടക്കം. മെല്‍ബണിലെ 37 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ആരൊക്കെ കത്തിക്കയറുമെന്ന് ഇന്നു മുതല്‍ ടെന്നിസ് പ്രേമികള്‍ക്ക് കാണാം. ശ്രദ്ധേയ താരം ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ആസ്ട്രേലിയന്‍ ഓപണ്‍ വിജയിനൊവാക് ദ്യോകോവിച്ചാണ്.  ആന്‍ഡി മറെ, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരാണ് ദ്യോകോവിച്ചിന് മുഖ്യ എതിരാളികള്‍. ദ്യോകോവിച് ആദ്യ റൗണ്ടില്‍ കൊറിയയുടെ ഹിയോണ്‍ ചങ്കിനെ നേരിടും. വനിതാ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയി അമേരിക്കയുടെ സെറീന വില്യംസ് തന്നെയാകും ശ്രദ്ധാകേന്ദ്രം.
22ാം കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന്‍െറ റെക്കോഡ് ഭേദിക്കുകയാകും അമേരിക്കക്കാരിയുടെ ലക്ഷ്യം.
ഒന്നാം സീഡ് സെറീന വില്യംസ് ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ കാമില ജിയോര്‍ഗിയെ നേരിടും. കഴിഞ്ഞ സീസണ്‍ സെറീന  ഗംഭീരമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.