ആസ്ട്രേലിയന്‍ ഓപണ്‍: ഫെഡറര്‍, ദ്യോകോവിച്, സെറീന, ഷറപോവ രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ആദ്യ റൗണ്ടില്‍ മുന്‍നിര താരങ്ങള്‍ക്ക് ജയം. പുരുഷന്മാരില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ ആദ്യ കടമ്പ പിന്നിട്ടു. ജോര്‍ജിയന്‍ താരമായ നികളസ് ബാസിലാഷ്വിലിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 6-2, 6-1, 6-2. യുക്രെയ്ന്‍ താരം അലക്സാണ്ടര്‍ ഡോല്‍ഗോപൊലോവാണ് രണ്ടാം റൗണ്ടില്‍ ഫെഡററുടെ എതിരാളി. ദക്ഷിണ കൊറിയന്‍ താരം എച്ച്. ചുങ്ങിനെ 6-3, 6-2, 6-4 എന്ന സ്കോറിനാണ് ദ്യോകോവിച് തോല്‍പിച്ചത്. ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൗണ്ടില്‍ കടന്നു. തോമസ് ബെര്‍ഡിച്ചിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ യൂകി ഭാംബ്രി ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. സ്കോര്‍: 7-5, 6-1, 6-2.
വനിതകളില്‍ ഒന്നാം സീഡ് സെറീന വില്യംസ്, അഞ്ചാം സീഡ് മരിയ ഷറപോവ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോലിന്‍ വോസ്നിയാക്കിയെ കസാഖ്സ്താന്‍ യുവതാരം യൂലിയ പുടിന്‍റ്സെവ അട്ടിമറിച്ചു. 1-6, 7-6, 6-4 എന്ന സ്കോറിനാണ് വോസ്നിയാക്കി പരാജയപ്പെട്ടത്. ഇറ്റാലിയന്‍ താരം കാമില ജിയോര്‍ജിയെ 6-4, 7-5 എന്ന സ്കോറിന് സെറീന പരാജയപ്പെടുത്തിയപ്പോള്‍ ജപ്പാന്‍ താരം നാവോ ഹിബിനോയെ 6-1, 6-3 എന്ന സ്കോറിനാണ് ഷറപോവ പരാജയപ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.