ആസ്ട്രേലിയന്‍ ഓപണ്‍: വാവ്റിങ്ക പുറത്ത്; മറെ, അസരങ്ക ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കക്ക് തോല്‍വി. കനേഡിയന്‍ താരം മിലോസ് റയോനിക് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വാവ്റിങ്കയെ മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 6-4, 6-3, 5-7, 4-6, 6-3. മത്സരം മൂന്നു മണിക്കൂറും 44 മിനിറ്റും നീണ്ടു.
രണ്ടാം സീഡ് ബ്രിട്ടന്‍െറ ആന്‍ഡി മറെ, ഡേവിഡ് ഫെറര്‍ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ മറെ ബെര്‍ണാഡ് ടോമിക്കിനെ പരാജയപ്പെടുത്തിയപ്പോള്‍ (6-4, 6-4, 7-6, 7/4) ഡേവിഡ് ഫെറര്‍ അമേരിക്കന്‍ താരം ജോണ്‍ ഇസ്നറെ പരാജയപ്പെടുത്തി (6-4, 6-4, 7-5). വനിതകളില്‍ ആഞ്ജലീന കെര്‍ബര്‍, വിക്ടോറിയ അസരങ്ക, ജൊഹന്ന കോന്‍റ, ഷുവായി ഴാങ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
സാനിയ -ഹിംഗിസ് ക്വാര്‍ട്ടറില്‍
വനിതാ ഡബ്ള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം കുസ്നെറ്റ്സോവ-റോബര്‍ട്ടോ വിന്‍സി സഖ്യത്തെ 6-1, 6-3 എന്ന സ്കോറിന് തോല്‍പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.