മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണിൽ വീണ്ടും കരുത്ത് തെളിയിച്ച് സെറീന. ക്വാര്‍ട്ടര്‍ ഫൈനലിൽ മരിയ ഷറപ്പോവയുടെ സ്വപ്നങ്ങൾ സെറീന വില്യംസ് വീണ്ടും അട്ടിമറിച്ചു. തുടര്‍ച്ചയായ 18-ാം തവണയാണ് സെറീനയോട് ഷറപ്പോവ തോല്‍ക്കുന്നത്. എല്ലാം കൊണ്ടും ആധികാരിക വിജയമായിരുന്നു സെറീനയോടേത്. റഷ്യന്‍ താരത്തിനു പൊരുതാന്‍ പോലും അവസരമുണ്ടായില്ല. സ്കോര്‍ 6-4, 6-1. 12 പോളണ്ടിൻെറ അഗ്നിയസ്ക റാഡ് വനസ്കയാണ് സെമിയില്‍ സെറീനയുടെ എതിരാളി.
അതേസമയം, പുരുഷ വിഭാഗം സെമിയിൽ റോജർ ഫെഡററും നവാക് ദ്യോകോവിചും എറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ളിക്കിൻെറ തോമസ് ബെര്‍ഡിയച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകർത്താണ് ഫെഡറർ സെമിയിലെത്തിയത്. സ്കോര്‍ 7-6 (7-4), 6-2, 6-4. മറ്റൊരു മത്സരത്തിൽ നൊവാക് ദ്യോകോവിച് കി നിഷികോരിയെ തോൽപിച്ചു. സ്കോർ- 6-3, 6-2, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.