ആസ്ട്രേലിയന്‍ ഓപ്പൺ: സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണിലും സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയയാത്ര തുടരുന്നു. ക്വാര്‍ട്ടറില്‍ ജര്‍മന്‍-അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ്- കോകോ വാന്‍ഡെവഗ് സഖ്യത്തെ സാനിയ -ഹിംഗിസ് സഖ്യം തോൽപിച്ചു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം.  സ്കോര്‍ 6-4, 4-6, 6-1. മത്സരം ഒരു മണിക്കൂർ 37 മിനിറ്റ് നീണ്ടു നിന്നു. ഇന്തോ-സ്വിസ് സഖ്യത്തിൻെറ തോല്‍വി അറിയാതെയുള്ള 34ാം മത്സരമാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.