വിംബ്ള്‍ഡണ്‍: വാവ്റിങ്ക പുറത്ത്

വിംബ്ള്‍ഡണ്‍: വാവ്റിങ്ക പുറത്ത്

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസില്‍ ലോക അഞ്ചാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്കയ്ക്ക് രണ്ടാം റൗണ്ടില്‍ മടക്ക ടിക്കറ്റ്. അര്‍ജന്‍റീനയുടെ യുവാന്‍ ഡെല്‍പോട്രോ നാല് സെറ്റ് മത്സരത്തിലാണ് വാവ്റിങ്കയെ പുറത്താക്കി മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 3-6, 6-3, 7-6, 6-3. ആതിഥേയ താരം ആന്‍ഡി മറെ, നിക് കിര്‍ഗിയോസ്, വില്‍ഫ്രഡ് സോംങ്ക, റിച്ചാഡ് ഗാസ്ക്വറ്റ്, തോമസ് ബെര്‍ഡിച് എന്നിവര്‍ പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ കടന്നു. വനിതകളില്‍ യെലിന വെസ്നിന, ഡൊമിനിഷ സിബല്‍കോവ, അഗ്നിസ്ക റഡ്വാന്‍സ്ക എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.