ഉത്തേജക മരുന്ന് വിവാദം; ഷറപ്പോവയുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി

ലോസ് ആഞ്ജലസ്: ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് ലോക ടെന്നീസ് താരം മരിയ ഷറപ്പോവ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍െറ വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയിലായിരുന്നു അപ്പീല്‍ നല്‍കിയത്. ഇതോടെ അടുത്ത മാസം നടക്കുന്ന റിയോ ഒളിമ്പിക്സില്‍ ഷറപ്പോവക്ക് മല്‍സരിക്കാന്‍ കഴിയില്ളെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.  വിലക്ക് നീക്കുകയോ കാലാവധി കുറയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷറപ്പോവ അപ്പീല്‍ നല്‍കിയിരുന്നത്. ഷറപ്പോവയെ രണ്ടു വര്‍ഷത്തേക്കാണ് ഫെഡറേഷന്‍ വിലക്കിയത്.

2018 ജനുവരി 26 നാണ് വിലക്ക് അവസാനിക്കുന്നത്.  കളിമികവ് കൊണ്ട് ആരാധക മനസ്സിലെ ഇഷ്ടതാരമായി മാറിയ റഷ്യക്കാരി മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ ടെന്നിസ് ലോകം ഞെട്ടിയിരുന്നു.  ആസ്ട്രേലിയന്‍ ഓപണിലെ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഷറപോവ തന്നെയാണ് അന്ന് മരുന്നുപയോഗിച്ച കാര്യം വെളിപ്പെടുത്തിയത്. വലിയ അബദ്ധം സംഭവിച്ചതായി സമ്മതിച്ച ഷറപ്പോവയെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നിരോധിത മരുന്ന് പട്ടിക പുതുക്കിയതാണ് അഞ്ച് ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയ ഷറപ്പോവക്ക് തിരിച്ചടിയായത്. 2006 മുതല്‍ ഷറപ്പോവ ഉപയോഗിക്കുന്ന ‘മെല്‍ഡോണിയം’ എന്ന മരുന്നും ഈ വര്‍ഷാദ്യം പുതുക്കിയ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇക്കാര്യമറിയാതെ ആസ്ട്രേലിയന്‍ ഓപണിന് തൊട്ടുമുമ്പായി മെല്‍ഡോണിയം ഉപയോഗിച്ചതാണ് റഷ്യന്‍ താരസുന്ദരിയുടെ കരിയര്‍ വെട്ടിലാക്കിയത്. എന്നാല്‍, നിയമ നടപടികളുമായി  മുന്നോട്ട് പോകുമെന്ന് ഷറപോവയുടെ അഭിഭാഷകന്‍ ജോണ്‍ ഹാഗര്‍ട്ടി അറിയിച്ചു.

15ാം വയസ്സില്‍ ജൂനിയര്‍ ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ഷിപ്പുകളിലൂടെ അരങ്ങറ്റേം കുറിച്ച ഷറപ്പോവ 2003 മുതലാണ് സീനിയര്‍ വിഭാഗത്തില്‍ കളിച്ചുതുടങ്ങുന്നത്. ആസ്ട്രേലിയന്‍, ഫ്രഞ്ച് ഓപണില്‍ ഒന്നാം റൗണ്ടില്‍ പുറത്തായെങ്കിലും വിംബ്ള്‍ഡണില്‍ നാലാമതത്തെി ശ്രദ്ധനേടി. അടുത്ത വര്‍ഷം വിംബ്ള്‍ഡണില്‍ കിരീടവുമണിഞ്ഞു. 2005 ആഗസ്റ്റില്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതുമത്തെി. പരിക്കുകള്‍ വിടാതെ പിന്തുടരുമ്പോഴും തിരിച്ചത്തെുന്ന ഇടവേളകളില്‍  ഷറപ്പോവ  കിരീടവുമണിഞ്ഞു. ആസ്ട്രേലിയന്‍ ഓപണ്‍ (2008), ഫ്രഞ്ച് ഓപണ്‍ (2012, 2014), യു.എസ് ഓപണ്‍ (2006) എന്നിങ്ങനെ അഞ്ചു ഗ്രാന്‍ഡ്സ്ളാമുകള്‍ സ്വന്തമാക്കിയ താരം, അഞ്ചു തവണ റണ്ണറപ്പായും മടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടറില്‍ സെറിന വില്യംസിനു മുന്നില്‍ തോറ്റുമടങ്ങുകയായിരുന്നു. പിന്നാലെ ഖത്തര്‍ ഓപണ്‍, ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് എന്നിവയില്‍നിന്ന് പിന്‍വാങ്ങിയതോടെ ഷറപോവ വിരമിക്കുന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.