ഹൈദരാബാദ്: ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്ടമാകുമായിരുന്നെന്നും ഇന്ത്യന്‍ ടെന്നിസ് റാണി സാനിയ മിര്‍സ. ഹൈദരാബാദില്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ പ്രകാശനം ചെയ്ത സാനിയ മിര്‍സയുടെ ആത്മകഥ ‘എയ്സ് എഗന്‍സ്റ്റ് ഓഡ്സി’ലാണ് ഈ വെളിപ്പെടുത്തല്‍.
‘അധികം കൂട്ടുകാരില്ലാത്ത ഒരാളാണ് ഞാന്‍. എന്നാലും ഒത്തിരി സംസാരിക്കുന്ന, അടുപ്പക്കാരോട് അടുത്തിടപഴകുന്ന ഒരാള്‍ തന്നെയാണ്...’ -സ്വന്തം ജീവിതകഥ പുസ്തക രൂപത്തില്‍ പ്രകാശിതമാകുമ്പോള്‍ ഇന്ത്യന്‍ ടെന്നിസ് റാണി സാനിയ മിര്‍സക്ക് തന്നെക്കുറിച്ച് പറയാനുള്ളത് ഇതാണ്. ജീവിതം മറ്റുള്ളവരോട് പറയാനിരുന്നപ്പോള്‍ വാക്കുകള്‍ വീര്‍പ്പുമുട്ടിയതായി പ്രകാശനചടങ്ങില്‍ സാനിയ പറഞ്ഞു. മതത്തിന്‍െറയും രാജ്യസ്നേഹത്തിന്‍െറയും പേരിലും വിവാഹത്തിന്‍െറ പേരിലും താന്‍ വിവാദങ്ങളാല്‍ വേട്ടയാടപ്പെട്ട കാലത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും എല്ലാ വിവാദങ്ങളുടെയും മുനയൊടിച്ച് വിജയിയായതും പുസ്തകത്തില്‍ സാനിയ പങ്കുവെക്കുന്നു. പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ കണ്ടുമുട്ടിയതും 2010ല്‍ വിവാഹത്തില്‍ കലാശിച്ചതും മാര്‍ട്ടിന ഹിംഗിസുമൊത്തുള്ള വിജയപരമ്പരയുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യങ്ങളാണ്. 2010ല്‍ കാല്‍മുട്ടിന് പരിക്കേറ്റപ്പോള്‍ കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് അങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലുണ്ടായ അവിശ്വസനീയ നേട്ടങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
വിംബ്ള്‍ഡണ്‍ ഉള്‍പ്പെടെ 14 കിരീടങ്ങളാണ് സാനിയ രണ്ടു വര്‍ഷത്തിനുള്ളില്‍ നേടിയത്. ഡബ്ള്‍സില്‍ ലോക ഒന്നാം നമ്പറായ സാനിയ തന്‍െറ മതവിശ്വാസവും ജീവിതവും പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. റിയോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ രാജ്യത്തിനായി മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് സാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.