മിക്സഡ് ഡബ്ള്‍സില്‍ ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷ –സാനിയ

ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് മിക്സഡ് ഡബ്ള്‍സ് ടെന്നിസിലാണെന്ന് സാനിയ മിര്‍സ. ഡബ്ള്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാമതായ സാനിയ രോഹന്‍ ബൊപ്പണ്ണക്കൊപ്പമാണ് മത്സരത്തിനിറങ്ങുക. തന്‍െറ ആത്മകഥ ‘എയ്സ് എഗന്‍സ്റ്റ് ഓഡ്സി’ന്‍െറ കോപ്പി ബോളിവുഡ് താരം പരിനീതി ചോപ്രക്കൊപ്പം ന്യൂഡല്‍ഹിയില്‍ പ്രകാശിപ്പിക്കുന്നതിനിടയിലാണ് സാനിയ വാര്‍ത്താലേഖകരോട് വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും പുസ്തകത്തിന്‍െറ പ്രകാശനം നടന്നിരുന്നു. നടന്‍ ഷാറൂഖ് ഖാനായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.
എന്നാല്‍, വനിതാ ഡബ്ള്‍സില്‍ ഏറെ പ്രതീക്ഷ വേണ്ടെന്നും സാനിയ അഭിപ്രായപ്പെട്ടു. പ്രാര്‍ഥന തോംബാറെയാണ് വനിതാ ഡബ്ള്‍സില്‍ സാനിയയുടെ പങ്കാളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.