പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ടോപ് സീഡുകളായ നൊവാക് ദ്യോകോവിച്ചും സെറീന വില്യംസും ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, ഡബ്ള്‍സില്‍ പേസും ബൊപ്പണ്ണയും പുറത്തായി.
സ്പെയിനിന്‍െറ 16ാം സീഡ് റോബര്‍ട്ടോ ബാറ്റിസ്റ്റ അഗറ്റിനെ 3-6, 6-4, 6-1, 7-5 എന്ന സ്കോറിനാണു ദ്യോകോവിച് പരാജയപ്പെടുത്തിയത്. യുക്രെയ്നിന്‍െറ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സെറീന പരാജയപ്പെടുത്തിയത്. ബെല്‍ജിയത്തിന്‍െറ ഡേവിഡ് ഗൊഫിന്‍ ഏണസ്റ്റ്സ് ഗുല്‍ബിസിനെയും , ഓസ്ട്രിയയുടെ ഡൊമിനിക് തീയെം, മാഴ്സെല്‍ ഗ്രനോലേഴ്സിനെയും പരാജയപ്പെടുത്തി. ബൊപ്പണ്ണ-ഫ്ളോറിന്‍ മെര്‍ജി സഖ്യം ഇവാന്‍ ഡോഡിജ്-മാഴ്സെലോ മെലോ സഖ്യത്തോടു പരാജയപ്പെട്ടു (4-6, 4-6). മൈക്-ബോബ് ബ്രയാന്‍ സഖ്യമാണു പേസ്-മാറ്റ്കോവ്സ്കി സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6 (14-12), 6-3.
അതിനിടെ 10 കോടി ഡോളര്‍ സമ്മാനത്തുക നേടുന്ന ആദ്യ ടെന്നിസ് താരമെന്ന അപൂര്‍വ റെക്കോഡ് ദ്യോകോവിച്ചിനെ തേടിയത്തെി. 9.9 കോടി ഡോളറുമായി ടൂര്‍ണമെന്‍റിനിറങ്ങിയ ദ്യോകോവിച് റോബര്‍ട്ടോ ബാറ്റിസ്റ്റയെ പരാജയപ്പെടുത്തിയപ്പോള്‍ ലഭിച്ച 33 ലക്ഷം ഡോളറാണു സമ്മാനത്തുക 10 കോടി ഡോളറിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.