ഫ്രഞ്ച് ഓപണ്‍: പേസിന് ചരിത്രസ്ലാം

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് കിരീടം ഇന്തോ-സ്വിസ് കൂട്ടുകെട്ടായ ലിയാന്‍ഡര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. വാശിയേറിയ ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ചേര്‍ന്ന സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.  സ്കോര്‍: 4-6, 6-4, 10-8.  മിക്സഡ് ഡബ്ള്‍സില്‍ കരിയര്‍സ്ളാം തികക്കുക എന്ന ബഹുമതിയാണ് ഈ കിരീടനേട്ടത്തിലൂടെ 42കാരനായ പേസിന് സ്വന്തമായത്. 2015ല്‍ ഹിംഗിസിനൊപ്പം ആസ്ട്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ കിരീടങ്ങള്‍ പേസ് നേടിയിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ടൈബ്രേക്കറില്‍ 10-8 സ്കോറിനാണ് രണ്ടാം സീഡ് സഖ്യത്തിന് മേല്‍ സീഡിങ് ഇല്ലാത്ത പേസ്-ഹിംഗിസ് ജോടി ജയം പിടിച്ചത്. ആദ്യ രണ്ടുസെറ്റും ഇരുടീമും പങ്കിട്ടിരുന്നു. പേസിന്‍െറ 18ാം ഗ്രാന്‍ഡ്സ്ളാം കിരീടമാണിത്. മിക്സഡ് ഡബ്ള്‍സില്‍ 10ാമത്തെതും. ഹിംഗിസിന്‍േറത് 22ാം ഗ്രാന്‍ഡ്സ്ളാമാണ്. അഞ്ചാം തവണയാണ് മിക്സഡില്‍ സ്വിസ് താരം കിരീടം ചൂടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.