പാരിസ്: 11 ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടങ്ങള്‍ക്കൊടുവില്‍, ഫ്രഞ്ച് ഓപണ്‍ വെട്ടിപ്പിടിച്ച് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് കരിയര്‍ സ്ളാം നേട്ടത്തില്‍. പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയെ മാരത്തണ്‍ അങ്കത്തില്‍ വീഴ്ത്തിയാണ് ദ്യോകോവിച് കരിയറിലെ 12ാം ഗ്രാന്‍ഡ്സ്ളാമില്‍ മുത്തമിട്ടത്. സ്കോര്‍: 3-6, 6-1, 6-2, 6-4. ലോക ടെന്നിസില്‍ നാല് ഗ്രാന്‍ഡ്സ്ളാമുകളും സ്വന്തമാക്കുന്ന എട്ടാമനായാണ് ദ്യോകോവിച് കരിയര്‍ സ്ളാമിനുടമയായത്.
ഇതുവരെ ഫ്രഞ്ച് ഓപണില്‍ മുത്തമിടാത്തവരുടെ പോരാട്ടമായി മാറിയ ഫൈനലില്‍ തുടക്കത്തിലെ മുന്‍തൂക്കം മറെക്കായിരുന്നു. കളിമണ്ണില്‍ നിലയുറപ്പിക്കുംമുമ്പേ ബ്രിട്ടീഷ് താരം ദ്യോകോവിച്ചിന്‍െറ അടിതെറ്റിച്ചു. ഒരു ബ്രേക് പോയന്‍റ് പോലും വഴങ്ങാതെ കുതിച്ച മറെ 3-6നായിരുന്നു സെറ്റ് പിടിച്ചത്. പക്ഷേ, രണ്ടാം സെറ്റില്‍ സെര്‍ബ് താരം തിരിച്ചടിച്ചു. മറെക്ക് ഒരു അവസരംപോലും നല്‍കാതെ മികച്ച മാര്‍ജിനിലായിരുന്നു ദ്യോകോവിച്ചിന്‍െറ ജയങ്ങള്‍. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന് സെറ്റും ജയിച്ച് ദ്യോകോ കിരീടം സ്വന്തമാക്കി. 1969ല്‍ റോഡ് ലാവെറിനുശേഷം ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് കിരീടവും നേടി കരിയര്‍ സ്ളാമിനുടമയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.