റിയോയിലേക്ക്​ പെയ്​സില്ല; പകരം ബൊപ്പെണ്ണ ​ -മയ്​നേനി സഖ്യം

ന്യൂഡൽഹി: റിയോ ഒളിമ്പിക്​സിലെ ടെന്നീസ്​ ടീമിൽ ലിയാണ്ടർ പേസ്​ ഉണ്ടാകില്ല​. റോഹൻ ബൊപ്പെണ്ണ –സാകേത്​ മയ്​നേനി സഖ്യമായിരിക്കും ഇന്ത്യയെ​ ​പ്രതിനിധീകരിച്ചുള്ള  ടെന്നീസ്​ ഡബിൾസ് ​ടീമിൽ ഉണ്ടാവുക. റോഹൻ ബൊ​പ്പെണ്ണ പങ്കാളിയായി സാകേത് ​മയ്​നേനിയെ തെരഞ്ഞെടുത്തതോടെയാണ്​ പെയ്​സി​െൻറ സാധ്യത ഇല്ലാതായത്​. പുരുഷൻമാരുടെ ആൾ ഇന്ത്യ ടെന്നീസ്​ അസോസിയേഷ​െൻറ (എ.ടി.പി)  ആദ്യ പത്ത്​ റാങ്കിങ്ങിൽ ഇടം നേടിയതോടെയാണ്​ റോഹൻ ബൊപ്പെണ്ണക്ക്  ഒളിമ്പിക്​സിലേക്ക്​ നേരിട്ടുളള ടിക്കറ്റ്​ ലഭിച്ചത്​. അതേസമയം ദേശീയ ​സെലക്ഷൻ കമ്മിറ്റിക്ക്​ ഇത്​ സംബന്ധിച്ച്​ അഭിപ്രായ വ്യത്യാസമുള്ളതായാണ്​ വിവരം. ശനിയാഴ്​ചയാണ്​ ഒളിമ്പിക്​സിൽ പ​​​െങ്കടുക്കുന്ന ഇന്ത്യൻ സംഘത്തിൻറ പട്ടിക പുറത്തുവിടുന്നത്​.   

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.