ലണ്ടന്‍: വിംബിള്‍ഡണ്‍ ഓപണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിചിന് വിജയത്തുടക്കം. തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബ്രിട്ടന്‍െറ ജെയിംസ് വാര്‍ഡിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ദ്യോകോവിച് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-0, 7-6, 6-4.
ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ മുന്നേറിയ ദ്യോകോവിച് രണ്ടാം സെറ്റില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ വീനസ് വില്യംസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ ഡൊണ വെകികിനെ പരാജയപ്പെടുത്തി. സ്കോര്‍: 7-6, 6-4. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ അന ഇവാനോവിച് റഷ്യയുടെ അലക്സാന്‍ഡ്രോവയോട് തോറ്റ് പുറത്തായി. 6-2, 7-5ന് ഇവാനോവിചിനെ തോല്‍പിച്ചതോടെ ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റിലെ അരങ്ങേറ്റം അലക്സാന്‍ഡ്രോവ ഗംഭീരമാക്കി.
അമേരിക്കയുടെ ബ്രയന്‍ ബേക്കറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിക് രണ്ടാം റൗണ്ടിലത്തെി. വനിതാവിഭാഗം ഒമ്പതാം റാങ്കുകാരി മാഡിസണ്‍ കെയ്സ് ജര്‍മനിയുടെ ലോറ സെയ്മുണ്ടിനെ തോല്‍പിച്ചു. ജപ്പാന്‍െറ യോഷിന്തോ നിഷികോക യുക്രെയ്ന്‍െറ സെര്‍ജി സ്റ്റാകോവ്സ്കിയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയമറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.