ഡേവിസ് കപ്പ് ടെന്നിസ്: ദ്യോകോവിച്–മറെ ക്വാര്‍ട്ടര്‍ 

പാരിസ്: ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നൊവാക് ദ്യോകോവിച്-ആന്‍ഡി മറെ പോരാട്ടം. പ്രീക്വാര്‍ട്ടറില്‍ ദ്യോകോവിച് നയിച്ച സെര്‍ബിയ 3-2ന് കസാഖ്സ്താനെയും മറെ നയിച്ച ബ്രിട്ടന്‍ 3-1ന് ജപ്പാനെയും തകര്‍ത്താണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇടം നേടിയത്. ഇരു ടീമുകളിലെയും സൂപ്പര്‍ താരങ്ങളുടെ മാരത്തണ്‍ അങ്കത്തിലൂടെയായിരുന്നു വിജയം. ഇരുവരും 10 മണിക്കൂറിലേറെ കളിച്ചാണ് ടീമിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.