ഇന്ത്യന്‍ വെല്‍സ് ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം പുറത്ത്

ഇന്ത്യന്‍ വെല്‍സ്: നിലവിലെ ജേതാക്കള്‍കൂടിയായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഇന്ത്യന്‍ വെല്‍സ് ഓപണ്‍ വനിതാ ഡബ്ള്‍സില്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ വാനിയ കിങ്-റഷ്യയുടെ അല കുദ്രിസേവ സഖ്യമാണ് ടോപ് സീഡ് കൂട്ടിനെ വീഴ്ത്തിയത്. സ്കോര്‍: 7-6, 6-4. ഒന്നര വര്‍ഷത്തിനിടെ സാനിയ-ഹിംഗിസ് സഖ്യം നേരിട്ടുള്ള സെറ്റിന് ആദ്യമായാണ് തോല്‍വി വഴങ്ങുന്നത്. ഇക്കഴിഞ്ഞ ഖത്തര്‍ ഓപണില്‍ ഇവരുടെ വിജയക്കുതിപ്പ് 41ല്‍ അവസാനിച്ചിരുന്നു.

പുരുഷ സിംഗ്ള്‍സില്‍ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോകോവിച് മൂന്നാം റൗണ്ടിലത്തെി. രണ്ടാം റൗണ്ടില്‍ ബോണ്‍ ഫ്രറ്റാഞ്ചെലോയെ തോല്‍പിച്ചാണ് ദ്യോകോവിച് മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 2-6, 6-1, 6-2. നാലാം സീഡ് റാഫേല്‍ നദാല്‍, ഏഴാം സീഡ് ജൊ വില്‍ഫ്രഡ് സോംഗ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. സെറിന വില്യംസ്, സിമോണ ഹാലെപ്, അഗ്നിസ്ക റഡ്വാന്‍സ്ക, പെട്ര ക്വിറ്റോവ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.