റോം: തന്‍െറ വളര്‍ത്തുനായക്കുള്ള ഭക്ഷണം രുചിച്ച ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസ് അല്‍പനേരം കിടപ്പിലായി. സെറീന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഇറ്റാലിയന്‍ ഓപണില്‍ പങ്കെടുക്കുന്ന സെറീന, ഹോട്ടലില്‍ വെച്ച് തന്‍െറ വളര്‍ത്തുനായക്കു തയാറാക്കിയ ഭക്ഷണം രുചിച്ചു നോക്കുകയായിരുന്നു. ഞാന്‍ ഒരു സ്പൂണ്‍ നിറയെ പട്ടികള്‍ക്കുള്ള ഭക്ഷണം കഴിച്ചുവെന്ന് സെറീന സ്നാപ്പ് ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഏറെ വൈകാതെ സെറീനക്ക് അതിസാരം പിടിപെടുകയും ചെയ്തു. ഇക്കാര്യം പിന്നീട് സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുകയായിരുന്നു. പിറ്റേ ദിവസം മത്സരത്തിനിറങ്ങിയ സെറീന മൂന്നാം റൗണ്ടില്‍ ക്രിസ്റ്റീന മെക്ഹെലിനെ 7-6(7-5), 6-1ന് തോല്‍പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.