??????? ????? ??????????? ??????? ?????????? ?????????

നദാല്‍, ദ്യോകോവിച്ച്, ബെര്‍ഡിച്ച് മുന്നോട്ട്; കെര്‍ബര്‍ വീണു

പാരിസ്: റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ഒമ്പതുവട്ടം കിരീടം ചൂടിയ ഓര്‍മകളുമായി ഇറങ്ങിയ റാഫേല്‍ നദാല്‍ അനായാസ ജയവുമായി മുന്നോട്ട്. നാലാം സീഡായ സ്പാനിഷ് താരം  6-1, 6-1, 6-1 എന്ന സ്കോറിന് ആസ്ട്രേലിയന്‍ താരം സാം ഗ്രോത്തിനെയാണ് ഫ്രഞ്ച് ഓപണിന്‍െറ ആദ്യ റൗണ്ടില്‍ നിഷ്പ്രഭനാക്കിയത്. ഏറ്റവും വലിയ അട്ടിമറിയില്‍ ആസ്ട്രേലിയന്‍ ഓപണ്‍ ജേതാവ് അഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ വീണു. സീഡ് ചെയ്യപ്പെടാത്ത ലോക 58ാം നമ്പര്‍ താരം കികി ബെര്‍ടെന്‍സാണ് 6-2, 3-6, 6-3 ന് മൂന്നാം സീഡായ കെര്‍ബറെ വീഴ്ത്തിയത്. റൊളാങ് ഗാരോസില്‍ വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ ക്വാര്‍ട്ടറിനപ്പുറം ഇനിയും കടന്നിട്ടില്ലാത്ത കെര്‍ബര്‍ ചൊവ്വാഴ്ച രണ്ടാം സെറ്റിലൊഴിച്ചാല്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനാവാതെയാണ് പരാജയം സമ്മതിച്ചത്. അടുത്തിടെ നടന്ന മഡ്രിഡ്, റോം ടൂര്‍ണമെന്‍റുകളിലും കെര്‍ബര്‍ പരാജയമായിരുന്നു.

മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ് നൊവാക് ദ്യോകോവിച്ച് അനായാസ ജയവുമായി ചാമ്പ്യന്‍ മോഹങ്ങളിലേക്ക് ഒരു ചുവടുകൂടി വെച്ചു. യെന്‍ സണ്‍ ലുവിനെയാണ് 6-4, 6-1, 6-1 എന്ന സ്കോറിന് മറികടന്നത്. ഏഴാം സീഡ് തോമസ് ബെര്‍ഡിച്ച,് വാസെക് പൊസ്പിസിലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് രണ്ടാം റൗണ്ടിലത്തെി. ബ്രിട്ടീഷ് താരം ആന്‍ഡി മറെ രണ്ടു സെറ്റുകള്‍ക്ക് പിന്നില്‍നിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന് റാഡിക് സ്റ്റെപാനിക്കിനെതിരെ ജയം കുറിച്ചു. സ്കോര്‍ 3-6, 3-6, 6-0, 6-3, 7-5. വനിതാ വിഭാഗത്തില്‍ വീനസ് വില്യംസ് 7-6, 7-6 എന്ന സ്കോറിന് എസ്റ്റോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെ തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.