പാരിസ്: കരിയര്‍ ഗ്രാന്‍ഡ്സ്ളാം എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുമായിറങ്ങിയ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് വിജയത്തുടക്കം. ആദ്യറൗണ്ടില്‍ റഷ്യയുടെ കൗമാരതാരം ഡാരിയ കസറ്റ്കിന-അലക്സാഡ്ര പനോവ സഖ്യത്തെ തോല്‍പിച്ചാണ് ഇന്തോ-സ്വിസ് ലോക ഒന്നാം നമ്പര്‍ കൂട്ട് കുതിപ്പ് തുടങ്ങിയത്. സ്കോര്‍ 7-6, 6-2. കരിയറില്‍ വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ എന്നിവ നേടിയ സാനിയ-ഹിംഗ്സ് സഖ്യത്തിന് ഫ്രഞ്ച് ഓപണ്‍ കൂടി നേടിയാല്‍ കരിയര്‍ ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കുന്ന 21ാമത്തെ ടീമെന്ന പദവിയാണ് കാത്തിരിക്കുന്നത്. എന്നാല്‍, കളിമണ്‍ കോര്‍ട്ടിലെ തുടക്കം തന്നെ വെല്ലുവിളിയോടെയായിരുന്നു. മൂന്നു തവണ സര്‍വ് നഷ്ടമായ ഒന്നാം നമ്പര്‍ ജോടിക്ക്, 12 ബ്രേക്ക്പോയന്‍റും കളഞ്ഞു. പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യവും, ലിയാണ്ടര്‍പേസ്- പോളണ്ടിന്‍െറ മാഴ്സിന്‍ മറ്റ്കോസ്കി സഖ്യവും രണ്ടാം സെമിയില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.