പാരിസ്: കരിയറിലെ 200ാം ഗ്രാന്‍ഡ്സ്ളാം വിജയത്തിനുപിന്നാലെ കളിമണ്‍കോര്‍ട്ടിലെ സൂപ്പര്‍താരം റഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണില്‍നിന്നും പിന്‍വാങ്ങി. കൈക്കുഴയിലെ പരിക്കിനത്തെുടര്‍ന്നാണ് മൂന്നാം റൗണ്ട് മത്സരത്തില്‍നിന്നും നദാലിന്‍െറ പിന്മാറ്റം. ‘ഒരാഴ്ചയായി തുടരുന്ന വേദന കലശലായതുകാരണം പിന്‍വാങ്ങുകയാണ്. ഞായറാഴ്ചത്തെ മത്സരത്തിന് പൂര്‍ണമായും ഫിറ്റല്ളെന്ന് ബോധ്യപ്പെട്ടതിനാലാണിത്’ -ഒമ്പത് ഫ്രഞ്ച് ഓപണ്‍ ഉള്‍പ്പെടെ 14 ഗ്രാന്‍ഡ്സ്ളാം നേടിയ നദാല്‍ പറഞ്ഞു.
അതേസമയം ക്രൊയേഷ്യന്‍ വെല്ലുവിളി അനായാസം അതിജയിച്ച് ബ്രിട്ടന്‍െറ ആന്‍ഡി മറെ ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍. ഇവോ കര്‍ലോവിചിനെ നേരിട്ടുള്ള മൂന്ന് സെറ്റിന് തോല്‍പിച്ചാണ് മറെ പ്രീക്വാര്‍ട്ടറിലത്തെിയത്. സ്കോര്‍ 6-1, 6-4, 7-6. പരിക്കിനെ അതിജയിച്ച് പോരാടിയ കാനഡയുടെ എട്ടാം സീഡ് മിലോസ് റാവോണിക്, അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ മത്സരത്തില്‍ ജയിച്ച സ്പെയിനിന്‍െറ ആല്‍ബര്‍ട് റാമോസ് വിനോലസ്, ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ക്വറ്റ ് എന്നിവരും പ്രീക്വാര്‍ട്ടറില്‍ ഇടം നേടി.വനിതാ സിംഗ്ള്‍സില്‍ രണ്ടാം സീഡ് അഗ്നസ്ക റഡ്വാന്‍സ്ക, സാമന്ത സ്റ്റോസര്‍, സിമോണ ഹാലെപ് എന്നിവരും പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. പവ്ല്യൂചെങ്കോയെ (6-1, 6-4) തോല്‍പിച്ചാണ് കുസ്നെറ്റ്സോവ മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.