പാരിസ്: മഴമൂലം വൈകിയാരംഭിച്ച പോരാട്ടത്തില്‍ ആതിഥേയ താരം ക്രിസ്റ്റിന മ്ളാഡെനോവിച്ചിനെ വീഴ്ത്തി സെറീന വില്യംസ് ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍. നിലവിലെ ചാമ്പ്യന്‍കൂടിയായ സെറീന 6-4, 7-6 (12-10) സ്കോറിനാണ് ഫ്രഞ്ച് എതിരാളിയെ വീഴ്ത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ എട്ടാം സീഡ് ടിമിയ ബാസിനിസ്കി, യുക്രെയ്ന്‍െറ എലിന സ്വിറ്റോളിന, ക്ളാര സുവാരസ് നവറോ എന്നിവരും പ്രീക്വാര്‍ട്ടറിലത്തെി. മുന്‍ ചാമ്പ്യന്‍ അന ഇവാനോവിച്ചിനെ അട്ടിമറിച്ചാണ് യുക്രെയ്ന്‍െറ 18ാം സീഡ് സ്വിറ്റോളിന മുന്നേറിയത്. സ്കോര്‍: 6-4, 6-4.
പത്താം സീഡ് പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടില്‍ പുറത്തായി.
പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ഡേവിഡ് ഫെറര്‍ പ്രീക്വാര്‍ട്ടറിലത്തെി. വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. ജപ്പാന്‍െറ നാവോ ഹിബിനോ-എറി ഹോസുമി സഖ്യത്തെ 6-2, 6-0 സ്കോറിന് തോല്പിച്ചാണ് ഇന്തോ-സ്വിസ് കൂട്ട് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.