പാരിസ്: ടോപ് സീഡുകളായ സെറീന വില്യംസും നൊവാക് ദ്യോകോവിച്ചും ഫ്രഞ്ച് ഓപണ്‍ പ്രീക്വാര്‍ട്ടറില്‍. കിരീട സാധ്യതകള്‍ക്ക് നിറം പകര്‍ന്ന് 13ാം സീഡ് ഡൊമനിക് തിയെം ജയം നേടി. 33 വര്‍ഷത്തിനു ശേഷം കിരീടം നേടാമെന്നുള്ള ഫ്രാന്‍സിന്‍െറ മോഹങ്ങള്‍ക്ക് കരിനിഴല്‍വീഴ്ത്തി ജോ വില്‍ഫ്രഡ് സോങ പരിക്കേറ്റ് പുറത്തായി. ബ്രിട്ടന്‍െറ അല്‍ജാസ് ബെദീനിനെ 6-2, 6-3, 6-3 എന്ന സ്കോറിനാണു ജോകോവിച്ച് പരാജയപ്പെടുത്തിയത്. ഇ22ാം ഗ്രാന്‍റ്സ്ളാം തേടിയിറങ്ങുന്ന സെറീന വില്യംസ് രണ്ടാം സെറ്റിലെ ടൈബ്രേക്കര്‍ മറികടന്നാണു അവസാന പതിനാറിലത്തെിയത്. ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ളാദനോവികിനെ 6-4, 7-6 (12/10) എന്ന സ്കോറിനാണു സെറീന പരാജയപ്പെടുത്തിയത്. അതേസമയം, നദാലും സോങയും പുറത്തായതോടെ ഓസ്ട്രിയന്‍ താരം ഡൊമനിക് തീയത്തെിന്‍െറ കിരീട സാധ്യതകള്‍ തെളിഞ്ഞു. മികച്ച പ്രകടനം തുടരുന്ന താരം 6-7 (4/7), 6-3, 6-3, 6-3 എന്ന സ്കോറിനു ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വേറെവിനെയാണ് പരാജയപ്പെടുത്തിയത്്. മറ്റു മത്സരങ്ങളില്‍ 2014ലെ നൈലിസ്റ്റായ ഡേവിഡ് ഫെറര്‍ 6-4, 7-6 (8/6), 6-1 എന്ന സ്കോറിനു സഹതാരം ഫെലിഷിയാനോ ലോപസിനെയും തോമസ് ബെര്‍ഡിച്ച് 6-4, 3-6, 6-2, 7-5നു പാബ്ളോ ക്യൂവാസിനെയും ബെല്‍ജിയത്തിന്‍െറ 12ാം സീഡ് ഡേവിഡ് ഗോഫിന്‍ 6-2, 4-6, 6-3, 4-6, 6-2 നു നികോളാസ് അല്‍മാഗ്രോയെയും പരാജയപ്പെടുത്തി.
മിക്സഡ് ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. മൂന്നു തവണ ഗ്രാന്‍റ്സ്ളാം ജേതാക്കളായ സഖ്യം നാലാം സീഡുകാരായ യുറോസ്ളാവ് ശ്വെദാവ-ഫ്ളോറിന്‍ മെര്‍ജിയ സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. സ്കോര്‍ 2-6, 7-5, 10-6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.