??????? ????? ??????????????????? ??????? ???????? ???????? ??????????? ?????????? ?????????? ????????

ഫ്രഞ്ച് ഓപണ്‍: റഡ്വാന്‍സ്കക്കും ഹാലപിനും തോല്‍വി

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗം സിംഗ്ള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം അഗ്നിയേസ്ക റഡ്വാന്‍സ്കക്കും ആറാം സീഡ് സിമോന ഹാലെപ്പിനും തോല്‍വി. റാങ്കിങ്ങില്‍ 93ാം സ്ഥാനത്തുള്ള ബള്‍ഗേറിയയുടെ സ്വൊന പിരൊങ്കോവയാണു 2-6, 6-3, 6-3 എന്ന സ്കോറിനു റഡ്വാന്‍സ്കയെ അട്ടിമറിച്ചത്. ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണു സാമന്ത സ്റ്റോസര്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 6(0)-7(7), 3-6.

പുരുഷ ഡബ്ള്‍സില്‍ ഇവാന്‍ ഡോഡിജ്-മാഴ്സെലോ മെലോ സഖ്യം ക്രിസ് ഗുഷ്യന്‍-ആന്ദ്രെ സാ സഖ്യത്തെ 6-3, 6-2 എന്ന സ്കോറിന് തോല്‍പിച്ചു. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. ചെക്ക് റിപ്പബ്ളിക്കിന്‍െറ ബര്‍ബോറ ക്രെജികോവ-കത്രിന സിനിയാകോവ സഖ്യം 3-6, 2-6 സ്കോറിനാണ് തോല്‍പിച്ചത്.
പുരുഷ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്- മറ്റ്കോസ്കി സഖ്യം ക്വാര്‍ട്ടറില്‍ ബ്രയാന്‍ സഹോദരങ്ങളെ നേരിടും. ബൊപ്പണ്ണ-മെര്‍ജിയ സഖ്യവും ക്വാര്‍ട്ടറിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.