ഡേവിസ് കപ്പില്‍ ഇന്ത്യക്ക് ഇന്ന് പരീക്ഷണം

ന്യൂഡല്‍ഹി: അഞ്ചു വട്ടം ജേതാക്കളായ കരുത്തരായ സ്പെയിനിനെതിരെ ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ് പ്ളേഓഫില്‍ വെള്ളിയാഴ്ച മുതല്‍ ഇന്ത്യക്ക് കടുത്ത പരീക്ഷണം. സിംഗ്ള്‍സില്‍ റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍ എന്നിവരും ഡബ്ള്‍സില്‍ ഫെലിസിയാനോ ലോപസും മാര്‍ക് ലോപസുമാണ് ദുര്‍ബലരായ ഇന്ത്യക്കെതിരെ സ്പെയിനിന് വേണ്ടി റാക്കറ്റേന്തുന്നത്. ഡല്‍ഹിയിലെ ആര്‍.കെ. ഖന്ന സ്റ്റേഡിയത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ ആദ്യ സിംഗ്ള്‍സില്‍ വെള്ളിയാഴ്ച രാംകുമാര്‍ രാമനാഥനെ നേരിടും. രണ്ടാം സിംഗ്ള്‍സില്‍ ഡേവിഡ് ഫെററും സാകേത് മെയ്നേനിയും തമ്മിലാണ് മത്സരം. ശനിയാഴ്ച ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്- സാകേത് സഖ്യം ലോപസ് സഖ്യത്തെ നേരിടും.

ഞായറാഴ്ച റിവേഴ്സ് സിംഗ്ള്‍സ് ആവശ്യമുണ്ടെങ്കില്‍ നദാല്‍ മെയ്നേനിയെയും ഫെറര്‍ രാംകുമാറിനെയും നേരിടും. സിംഗ്ള്‍സ് മത്സരങ്ങള്‍ വൈകീട്ട് അഞ്ചിനും ഡബ്ള്‍സ് രാത്രി ഏഴിനുമാണ്. മുന്‍ വിംബ്ള്‍ഡണ്‍ ജേത്രിയായ കൊഞ്ചിത മാര്‍ട്ടിനസാണ് സ്പെയിനിന്‍െറ നോണ്‍ പ്ളെയിങ് ക്യാപ്റ്റന്‍. ആനന്ദ് അമൃത്രാജ് ഇന്ത്യയുടെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.