മുംബൈ: ഒളിമ്പിക്സ് ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ മികച്ച ടീമിനെയല്ല ഇന്ത്യ അയച്ചതെന്ന ലിയാണ്ടര്‍ പേസിന്‍െറ പ്രസ്താവനക്കെതിരെ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും. പേസിന്‍െറ പേരെടുത്ത് പറയാതെയാണ് ഇരുവരും ട്വിറ്ററില്‍ വിമര്‍ശവുമായി രംഗത്തത്തെിയത്. വിഷംപിടിച്ച ഒരാള്‍ക്കെതിരെ ജയിക്കാന്‍ ഏറ്റവും നല്ല വഴി അയാള്‍ക്കൊപ്പം കളിക്കാതിരിക്കുക എന്നതാണെന്ന് സാനിയ ട്വീറ്റ് ചെയ്തു. ആദ്യം സാനിയക്ക് റിട്വീറ്റുമായി എത്തിയ ബൊപ്പണ്ണ പിന്നീട് സ്വന്തം ട്വിറ്ററില്‍ പേസിനെതിരെ ആഞ്ഞടിച്ചു. സഹതാരങ്ങളെ അധിക്ഷേപിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുള്ള പതിവ് പരിപാടിയുമായി എത്തിയിരിക്കുന്നു എന്നായിരുന്നു പേസിനെ ഉദ്ദേശിച്ച് ബൊപ്പണ്ണയുടെ ട്വീറ്റ്. പേസിന്‍െറ രാജ്യസ്നേഹത്തെ ഹാഷ് ടാഗിലൂടെ ബൊപ്പണ്ണ പരിഹസിക്കുകയും ചെയ്തു.
ഡേവിസ് കപ്പില്‍ സ്പെയിനിനോട് 5-0ന് തോറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പേസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കരിയറില്‍ താന്‍ നേടിയ വിജയങ്ങളില്‍ അസൂയയുള്ളവരാണ് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും പേസ് പറഞ്ഞിരുന്നു. ഇനി പത്തു തവണ ജനിച്ചാലും അവര്‍ക്ക് തന്‍െറ നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ കഴിയില്ല.
ഒളിമ്പിക്സ് മിക്സഡ് ഡബ്ള്‍സില്‍ പേസിനെ ഒഴിവാക്കി ബൊപ്പണ്ണയെ ഉള്‍പെടുത്തിയത് ഉദ്ദേശിച്ചായിരുന്നു പേസിന്‍െറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.