ടോക്യോ: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവയുമടങ്ങിയ ജോടി ജപ്പാനില്‍ നടക്കുന്ന പാന്‍ പസഫിക് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ഡബ്ള്‍സ് ഫൈനലിലത്തെി. 4-6, 6-3, 10-8ന് സീഡ് ചെയ്യപ്പെടാത്ത കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കി-സ്പെയിനിന്‍െറ മരിയ ജോസ് മാര്‍ട്ടിന സാഞ്ചസ് ടീമിനെയാണ് രണ്ടാം സീഡായ ഇന്തോ-ചെക് സഖ്യം സെമിയില്‍ കീഴടക്കിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍െറ മിയു കാറ്റോയും ചൈനയുടെ യിഫാന്‍ സുവും അടങ്ങിയ ടീമിനെ 6-2, 6-2നാണ് സാനിയയും സ്ട്രൈക്കോവയും ചേര്‍ന്ന് തോല്‍പിച്ചിരുന്നത്. ചൈനയുടെ ചെന്‍ ലിയാങ്-സാവോസുവാന്‍ യാങ് സഖ്യവും അമേരിക്കയുടെ റാക്വല്‍ അറ്റാവോ അബിഗെയ്ല്‍ സ്പിയേഴ്സ് ടീമും തമ്മിലുള്ള രണ്ടാം സെമി വിജയികളാവും സാനിയയുടെ കൂട്ടാളിയുടെയും ഫൈനല്‍ എതിരാളികള്‍.
സാനിയയും സ്ട്രൈക്കോവയും ഒരുമിച്ച് റാക്കറ്റേന്തുന്ന മൂന്നാമത്തെ ടൂര്‍ണമെന്‍റാണിത്. മുന്‍ പങ്കാളി മാര്‍ട്ടിന ഹിംഗിസും കോകോ വാന്‍ഡവെഗയും അടങ്ങിയ സഖ്യത്തെ ഫൈനലില്‍ തോല്‍പിച്ച് സിന്‍സിനാറ്റി ഓപണ്‍ കിരീടം നേടിയ സാനിയയും സ്ട്രൈക്കോവയും യു.എസ് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.