ടെന്നിസ് റാങ്കിങ്: ഒന്നാംസ്ഥാനം നിലനിര്‍ത്തി സാനിയ

ന്യൂഡല്‍ഹി: വനിതാ ടെന്നിസ് ഡബ്ള്‍സ് റാങ്കിങ്ങില്‍ സാനിയ മിര്‍സ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 9730 പോയന്‍റുമായാണ് ഇന്ത്യന്‍ താരം മുന്‍നിരയില്‍ തുടരുന്നത്. മാര്‍ട്ടിന ഹിംഗിസ് 9725 പോയന്‍റുമായി രണ്ടാമതാണ്. സാനിയ-ബാര്‍ബോറ സ്ട്രൈക്കോവ (ചെക്റിപ്പബ്ളിക്) സഖ്യം കഴിഞ്ഞയാഴ്ച ടോക്യോവിലെ പാന്‍ പസഫിക് ഓപണ്‍ കിരീടം നേടിയിരുന്നു. പുരുഷ ഡബ്ള്‍സ് താരങ്ങളില്‍ രോഹന്‍ ബൊപ്പണ്ണ 18ാം സ്ഥാനത്താണ്. ലിയാണ്ടര്‍ പേസിന് 60 ആണ് റാങ്ക്. പുരുഷ സിംഗ്ള്‍സില്‍ സാകേത് മൈനേനി 138ാമതാണ്. രാംകുമാര്‍ രാമനാഥന്‍ 229ഉം യുകി ഭാംബ്രി 282ഉം സ്ഥാനത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.