മിയാമി ഒാപൺ: അലക്​സാണ്ടർ സ്വരേവ്​ സെമിയിൽ

മിയാമി: ജർമനിയുടെ നാലാം സീഡ്​ താരം അലക്​സാണ്ടർ സ്വരേവ്​ മിയാമി ഒാപൺ സിംഗ്​ൾസ്​ സെമിയിൽ പ്രവേശിച്ചു. ക്രൊയേഷ്യയുടെ ബോർന കൊറിക്കിനെ 6-4, 6-4ന്​ തോൽപിച്ചാണ്​ സ്വരേവി​െൻറ മുന്നേറ്റം. സെമിയിൽ സ്​പാനിഷ്​ താരം പാബ്ലോ കരീനോ ബുസ്​റ്റയാണ്​ ജർമൻ യുവ താരത്തി​​െൻറ എതിരാളി.

ആസ്​​േ​ട്രലിയയുടെ കെവിൻ ആൻഡേഴ്​സണിനെ 6-4, 5-7, 7-6 സ്​കോറിന്​ തോൽപിച്ചാണ്​ ബുസ്​റ്റ സെമിയിൽ പ്രവേശിച്ചത്​. മറ്റൊരു സെമിയിൽ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽ​ ​േ​പാട്രോയും അമേരിക്കൻ താരം ജോൺ ഇസ്​നറും ഏറ്റുമുട്ടും. വനിത സെമിഫൈനലിൽ ലാത്​വിയൻ താരം ജെലേനെ ഒസ്​റ്റപെൻകോ ഫൈനലിൽ പ്രവേശിച്ചു. അമേരിക്കയുടെ സ്​ലോനെ സ്​റ്റീഫനാണ്​ ഒസ്​​റ്റപെൻകോയുടെ എതിരാളി.

Tags:    
News Summary - Alexander Zverev Reach Miami Open Semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.