ആസ്​ത്രേലിയൻ ഒാപൺ: ആദ്യ റൗണ്ടിൽ തോൽവി,​ മറെ വിരമിച്ചു

മെൽബൺ: ആസ്​ത്രേലിയൻ ഒാപണോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ബ്രിട്ട​​​​െൻറ​ ടെന്നിസ്​ ഇതിഹാസം ആൻഡി മറെക്ക്​ വ േദനയോടെ മടക്കം. സ്പെയിനി​​​​െൻറ ലോക 17–ാം നമ്പർ താരം റോബർട്ടോ ബൗട്ടിസ്റ്റ ആഗട്ടയോട്​ ആദ്യ റൗണ്ടിൽ തോറ്റാണ്​ ​ മറെ വിരമിക്കൽ മത്സരം പൂർത്തിയാക്കിയത്​. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ 6–4, 6–4, 6–7 (5), 6–7 (5), 6–2 എന്ന സ്കോറിലായിരുന് നു മറെയുടെ പരാജയം​.

ആദ്യ രണ്ട്​ സെറ്റുകൾ നഷ്​ടമാക്കിയെങ്കിലും തുടർന്നുള്ള രണ്ട്​ സെറ്റുകൾ പിടിച്ച്​ കരുത്തുകാട്ടിയ മറെ അഞ്ചാം സെറ്റിൽ സ്​പെയിൻ താരത്തോട്​ അടിയറവ്​ പറയുകയായിരുന്നു. ഇൗയടുത്ത്​ ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് മറെ ഇന്നത്തെ മത്സരത്തിന്​ മുമ്പ്​ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

1977ന് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ്​ മറെ. 2012ൽ യുഎസ് ഓപ്പണില്‍ സൂപ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ്​ മറേ ചരിത്ര നേട്ടം സ്വന്തമാക്കിയത്​. മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും കരിയറിൽ മറേ സ്വന്തമാക്കി. രണ്ട്​ വിമ്പിള്‍ഡന്‍ കിരീടവും രണ്ട്​ ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാര്‍ ആൻഡി മറെക്ക്​ സര്‍ പദവി നല്‍കി ആദരിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക് സിംഗിള്‍സ് സ്വർണം നേടുന്ന ആദ്യ താരവുമായി മറെ.

Tags:    
News Summary - Andy Murray retirement-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.