പാരിസ്: കോവിഡ് 19 മൂലം കളിക്കളങ്ങൾ അടച്ചുപൂട്ടിയതോടെ കളികളെല്ലാം ഓൺലൈനാണ്. ടെന്നിസ് താരങ്ങൾക്കായി സംഘടിപ്പിച്ച വെർച്വൽ (ഓൺലൈൻ) മഡ്രിഡ് ഓപണിൽ ബ്രിട്ടൻെറ ആൻഡി മറെ ജേതാവായി. ഫൈനലിൽ ബെൽജിയത്തിൻെറ ഡേവിഡ് ഗോഫിനെ 7-6 (5)നാണ് മറെ പരാജയപ്പെടുത്തിയത്. എന്നാൽ കളിയുടെ നാടകീയത നിറഞ്ഞുനിന്നത് സെമിഫൈനലിലായിരുന്നു.
സെമിഫൈനലിൽ അർജൻറീന താരം ഡീഗോ ഷ്വാട്സ്മാന് കണക്ഷൻ നഷ്ടമായതിനെത്തുടർന്ന് വാക്കോവറിലൂടെയാണ് മുൻ ലോക ഒന്നാം നമ്പർ താരമായ മറെ കലാശക്കളിക്ക് അർഹത നേടിയത്.
സാങ്കേതിക തടസം നേരിട്ടതിനെത്തുടർന്ന് മത്സരം മുഴുമിപ്പിക്കാൻ ഷ്വാട്സ്മാന് സാധിക്കാത്തതിനാൽ മറെ ഫൈനലിലേക്ക് മുന്നേറിയതായി സംഘാടകർ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വനിത വിഭാഗത്തിൽ ഫ്രാൻസിൻെറ ഫിയോന ഫെറോയെ തോൽപിച്ച് നെതർലൻഡ്സിൻെറ കികി ബെർട്ടൻസ് ജേത്രിയായി.
Let’s take a look back at some of the best bits from @andy_murray’s dream run at the @MutuaMadridOpen Virtual Pro #PlayAtHome pic.twitter.com/PwhJAOctcb
— ATP Tour (@atptour) April 30, 2020
മെറക്കും ബെർട്ടൻസിനും 150,000 യൂറോ (ഏകദേശം 1.24 കോടി രൂപ) സമ്മാനമായി ലഭിക്കും. എന്നിരുന്നാലും ഇതിൽ വലിയൊരു പങ്ക് കോവിഡ് മൂലം ബുദ്ധിമുട്ടിലായ റാങ്കിങ് കുറഞ്ഞ താരങ്ങളെ സഹായിക്കാനായി വിനിയോഗിക്കും.
All class from the 2020 champ @MutuaMadridOpen | @andy_murray pic.twitter.com/aDNzLAdFix
— ATP Tour (@atptour) April 30, 2020
മഹാമാരിയെത്തുടർന്ന് റദ്ദാക്കിയ മഡ്രിഡ് ഓപ്പണിനു പകരമാണ് ഓൺലൈനായി മത്സരമൊരുക്കിയത്.
വിഡിയോ ഗെയിം കൺസോൾ ഉപയോഗിച്ച് വീട്ടിലിരുന്നാണ് താരങ്ങൾ ടൂർണമെൻറിൽ മാറ്റുരച്ചത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 താരങ്ങൾ പങ്കെടുത്തു. നദാലിനെക്കൂടാതെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ, സ്റ്റിഫാനോസ് സിറ്റ്സിപാസ്, ഡേവിഡ് ഗോഫിൻ, കരൻ കച്നോവ്, ജോൺ ഇസ്നർ എന്നീ മുൻനിര താരങ്ങൾ ടൂർണമെൻറിൽ പങ്കെടുത്തിരുന്നു. ക്വാർട്ടറിൽ മറെയോട് പരാജയപ്പെട്ടാണ് നദാൽ പുറത്തായത്. ആഞ്ചലിക് കെർബറും കികി ബെർട്ടൻസുമാണ് പങ്കെടുത്ത പ്രധാന വനിത താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.