ലണ്ടൻ: പുരുഷ ടെന്നിസിലെ മുൻനിര റാങ്കുകാർ മാറ്റുരക്കുന്ന എ.ടി.പി ഫൈനൽസ് ടൂർണമെൻറിൽ സ്വിസ് ഇതിഹാസതാരം റോജർ ഫ െഡററിന് തോൽവി. ഗ്രൂപ് റൗണ്ടിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമാണ് ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ: 7-5, 7-2.
അതേസമയം, കൈവിട്ടുപോയ ഒന്നാം റാങ്ക് സീസൺ അവസാനിക്കുന്നതിനുമുമ്പ് തിരിച്ചുപിടിക്കാനൊരുങ്ങുന്ന സെർബിയൻ താരം നൊവാക് ദ്യോകോവിച് ജയത്തോെട പ്രതീക്ഷ സജീവമാക്കി. ഇതിഹാസതാരം ബ്യോൺ ബോർഗിെൻറ പേരിലുള്ള കോർട്ടിൽ ഇറ്റലിയുടെ കന്നിക്കാരൻ മാറ്റിയോ ബെരറ്റിനിയെ ദ്യോകോ 6-2, 6-1ന് തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.