മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ കിരീടപ്രതീക്ഷയോടെയെത്തിയ നൊവാക് ദ്യോകോവിച്ചി നും സെറീന വില്യംസിനും തകർപ്പൻ ജയത്തോടെ തുടക്കം. 24ാം ഗ്രാൻഡ്സ്ലാം സ്വപ്നങ്ങളുമായിറങ്ങിയ സെറീന 49 മിനിറ്റിൽ എതിരാളിയെ തച്ചുടച്ചു. ജർമനിയുടെ തത്യാന മരിയയെ 6-0, 6-2 സ്കോറിനാണ് സെറീന വീഴ്ത്തിയത്.
പുരുഷ സിംഗ്ൾസിൽ ഒന്നാം സീഡായ ദ്യോകോവിച് അമേരിക്കക്കാരൻ മിച്ചൽ ക്രൂഗറിനെയാണ് തോൽപിച്ചത്. സ്കോർ: 6-3, 6-2, 6-2. ചാമ്പ്യന്മാരുെട പേടിസ്വപ്നമായ അലക്സാണ്ടർ സ്വരേവ്, ജപ്പാൻ സൂപ്പർതാരം കെയ് നിഷികോറി, അട്ടിമറിക്കാരൻ ഹ്യൂങ് ചോങ്, സ്റ്റാൻ വാവ്റിങ്ക, ഡൊമിനിക് തീം എന്നിവരും അനായാസ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. വനിതകളിൽ ഒന്നാം നമ്പറുകാരി സിമോണി ഹാലെപ്, വീനസ് വില്യംസ് എന്നിവരും വെല്ലുവിളിയില്ലാതെ മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.