മെൽബൺ: ഈ മാസം നടക്കുന്ന ആസ്ട്രേലിയൻ ഒാപണിൽ നിന്നും സെറീന വില്യംസ് പിന്മാറി. പ്രസവ ശേഷം കളത്തിൽ തിരിച്ചെത്തിയ 36 കാരിയായ െസറീന കഴിഞ്ഞ ആഴ്ച ആദ്യ മത്സരത്തിനായി കോർട്ടിലിറങ്ങിയിരുന്നു. അന്ന് സെറീനക്ക് ജയിക്കാനായിരുന്നില്ല. പ്രദർശനമത്സരത്തിൽ ഫ്രഞ്ച് ഒാപൺ ചാമ്പ്യൻ ലാത്വിയയുടെ 20കാരി ജെലീന ഒസ്റ്റപെൻകോയാണ് സെറീനയെ വീഴ്ത്തിയത്.
"എനിക്ക് മത്സരിക്കാം. പക്ഷെ വെറുതെ മത്സരിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്, നന്നായി തിളങ്ങാൻ താൻ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ച് സമയം വേണം- സെറീന വ്യക്തമാക്കി.
2017ലെ ആസ്ട്രേലിയൻ ഒാപണിൽ സെറീനയായിരുന്നു ജേത്രി. എട്ടുമാസം ഗർഭിണിയായിരിക്കെയാണ് െസറീന അന്ന് കളിക്കാനിറങ്ങിയത്. നേരത്തേ പരിക്ക് കാരണം ബ്രിട്ടീഷ് താരം ആൻഡി മുറെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ജനുവരി 15നാണ് ടൂർണമെൻറ് ആംരഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.