മെൽബൺ: റോഡ് ലാവർ അറീനയിലെ കൊറിയൻ അട്ടിമറിയിൽ 12 തവണ ഗ്രാൻഡ്സ്ലാമണിഞ്ഞ നൊവാക് ദ്യോകോവിച് പുറത്ത്. ആസ്ട്രേലിയൻ ഒാപൺ പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ 58ാം നമ്പറുകാരൻ ചുങ് യോണിന് മുന്നിൽ കാലിടറിയാണ് സെർബ് എക്സ്പ്രസ് നാലാം റൗണ്ടിൽ കീഴടങ്ങിയത്. സ്കോർ: 7-6, 7-5, 7-6. കഴിഞ്ഞ സീസൺ മുതൽ കഷ്ടകാലത്തിലായ ദ്യോകോവിച് ഡിസംബർ-ജനുവരിയിലെ സന്നാഹ മത്സരങ്ങളിൽ ഫോം വീണ്ടെടുത്താണ് 14ാം സ്വീഡിൽ മെൽബൺ പാർക്കിലെത്തിയത്. ആദ്യ റൗണ്ടുകളിൽ അനായാസം ജയിച്ച 2016ലെ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യൻ പക്ഷേ, പ്രീക്വാർട്ടറിൽ വേദനകൊണ്ടു പുളഞ്ഞു.
പരിക്ക് വീണ്ടും വേട്ടയാടുന്നതിെൻറ സൂചനകൾ ഒന്നാം സെറ്റിൽതന്നെ കണ്ടുതുടങ്ങി. വലതു കൈമുട്ടിലെയും അരക്കെട്ടിലെയും വേദന അസഹനീയമായപ്പോൾ പലകുറി ചികിത്സ തേടിയാണ് ദ്യോകോവിച് മത്സരം തുടർന്നത്. എങ്കിലും പരിചയസമ്പത്തും സാേങ്കതികത്തികവും ആയുധമാക്കി ദ്യോകോവിച് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. 4-1ന് പിന്നിലായശേഷം ഒന്നാം സെറ്റ് ടൈബ്രേക്കറിലെത്തിക്കാനായെങ്കിലും ദ്യോകോ വീണുപോയി. തുടർന്നുള്ള രണ്ടു സെറ്റുകൾകൂടി ടൈബ്രേക്കറിലെത്തിയപ്പോൾ മിന്നുന്ന മികവിൽ ദക്ഷിണ കൊറിയൻ താരം സീസണിലെ വമ്പൻ അട്ടിമറി പൂർണമാക്കി. എതിരാളിയുടെ പരിക്ക് മാനസികാധിപത്യമാക്കി മാറ്റിയാണ് ചുങ് ആസ്ട്രേലിയൻ ഒാപൺ ക്വാർട്ടറിൽ ഇടംപിടിക്കുന്ന ആദ്യ ദക്ഷിണ കൊറിയക്കാരനായി മാറിയത്. ഡബ്ൾ ഫാൾട്ടിലൂടെ ആദ്യ സെറ്റിലെ രണ്ട് ഗെയിമും കൈവിട്ട് തുടങ്ങിയ േദ്യാകോ ഇടക്ക് മത്സരത്തിൽ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും എതിരാളിയുടെ പോരാട്ടവീര്യത്തെ തടയാനായില്ല.
ദ്യോകോവിച്ചിനെതിരെ വിജയം ആഘോഷിക്കുന്ന ചുങ് യോൺ
ഫെഡറർ, കെർബർ, ഹാലെപ് ക്വാർട്ടറിൽ പുരുഷ സിംഗ്ൾസിൽ രണ്ടാം സ്വീഡ് റോജർ ഫെഡറർ, 19ാം സ്വീഡുകാരൻ തോമസ് ബെർഡിച്, ടെനിസ് സാൻഡ്ഗ്രൻ എന്നിവർ ക്വാർട്ടറിൽ കടന്നു. വനിതകളിൽ ടോപ് സ്വീഡുകളായ സിമോണ ഹാലെപ്, കരോലിന പ്ലിസ്കോവ, ആഞ്ജലിക് കെർബർ എന്നിവരും ക്വാർട്ടറിൽ ഇടംപിടിച്ചു. ഹംഗറിയുടെ മാർടൻ ഫുക്സോവിക്കിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് റോജർ ഫെഡറർ ക്വാർട്ടറിലെത്തിയത്. സ്കോർ: 6-4, 7-6, 6-2. ചെക്ക് റിപ്പബ്ലിക്കിെൻറ 19ാം സ്വീഡുകാരൻ തോമസ് ബെർഡിചാണ് ക്വാർട്ടറിൽ ഫെഡററുടെ എതിരാളി. അഞ്ചു സെറ്റ് മത്സരത്തിൽ അഞ്ചാം സ്വീഡുകാരൻ ഒാസ്ട്രിയയുടെ ഡൊമനിക് തീമിനെ അട്ടിമറിച്ചാണ് അമേരിക്കക്കാരൻ സാൻഡ്ഗ്രൻ മുന്നേറിയത്. സ്കോർ: 6-2, 4--6, 7--6, 6-7, 6-3.വനിത സിംഗ്ൾസിൽ ഹാലെപ് ജപ്പാെൻറ നവോമി ഒസാകയെയും (6-3, 6-2), പ്ലിസ്കോവ നാട്ടുകാരിയായ ബാർബറ സ്ട്രികോവയെയും (6-7, 6-3, 6-2) തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്. കെർബർ ചൈനീസ് തായ്പേയിയുടെ സു വീ സിയെയും മാഡിസൺ കേ, ഫ്രാൻസിെൻറ കരോലിന ഗാർഷ്യയെയും തോൽപിച്ചു.
ബൊപ്പണ്ണ, ദിവിജ് സഖ്യങ്ങളും പുറത്ത് പുരുഷ ഡബ്ൾസിൽ ഇന്ത്യൻ സഖ്യങ്ങളുടെ പോരാട്ടം മൂന്നാം റൗണ്ടിൽ അവസാനിച്ചു. രോഹൻ ബൊപ്പണ്ണ-ഫ്രാൻസിെൻറ എഡ്വേർഡോ വാസലിൻ സഖ്യവും ദിവിജ് ശരൺ-രാജീവ് റാം കൂട്ടുകെട്ടും അനായാസം കീഴടങ്ങി. മിക്സഡ് ഡബ്ൾസിലെ ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യമാണ് ഇനി അവശേഷിക്കുന്ന ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.