മെൽബൺ: 24ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്നനേട്ടത്തിന് സെറീന വില്യംസിന് ഇനിയും കാത്തിര ിക്കണം. രണ്ടുവർഷം മുമ്പ് 23ാമത്തെ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ ആസ്ട്രേലിയയിലെ അതേ മണ്ണി ൽ മാർഗരറ്റ് കോർട്ടിെൻറ റെക്കോഡിനൊപ്പമെത്താമെന്ന മോഹങ്ങൾക്ക് ചെക്ക് റിപ്പബ ്ലിക്കിെൻറ കരോലിന പ്ലിസ്കോവയുടെ ചെക്ക്. സ്കോർ: 6-4, 4-6, 7-5.
ഒപ്പത്തിനൊപ്പം നിന്ന കളിയുടെ നിർണായക മൂന്നാം സെറ്റിലെത്തിയപ്പോൾ സെറീന 5-2ന് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ, മാച്ച് പോയൻറുകൾ തുടർച്ചയായി കൈവിട്ടതോടെ പ്ലിസ്കോവ വിസ്മയകരമായി തിരിച്ചെത്തി. 7-5ന് സെറ്റ് ജയിച്ച് സെറീനക്ക് മടക്ക ടിക്കറ്റ് നൽകി. മുൻ ഒന്നാം നമ്പറായ പ്ലിസ്കോവ സെമിയിൽ ജപ്പാെൻ നവോമി ഒസാകയെ നേരിടും. എകത്രിന സ്വിറ്റോലിനയെ 6-4, 6-1 സ്കോറിന് തോൽപിച്ചാണ് ഒസാക സെമിയിലെത്തിയത്.
പുരുഷ സിംഗ്ൾസിൽ നൊവാക് ദ്യോകോവിച്ചും ഫ്രാൻസിെൻറ ലൂകാസ് പൗളിലും സെമിയിലെത്തി. ദ്യോകോവിച് കെയ് നിഷികോറിയെയാണ് വീഴ്ത്തിയത്. കളിയിൽ ദ്യോകോ 6-1, 4-1ന് മുന്നിൽ നിൽക്കെ ജപ്പാൻ താരം പരിക്കുമൂലം പിൻവാങ്ങുകയായിരുന്നു. കാനഡയുടെ മിലോസ് റാവോണിച്ചിനെ തോൽപിച്ചാണ് പൗളിയുടെ മുന്നേറ്റം. സ്കോർ: 7-6, 6-3, 6-7, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.