മെൽബൺ: വർഷങ്ങൾക്ക് മുമ്പ് ഒന്നാം റാങ്ക് തൊട്ടിട്ടും ഗ്രാൻഡ്സ്ലാം കിരീടങ്ങൾ കിട്ടാക്കനിയായി തുടർന്ന ഡെന്മാർക് താരം കരോലിൻ വോസ്നിയാകി ഒടുവിൽ ശരിക്കും ഒന്നാം നമ്പറായി. ആസ്ട്രേലിയൻ ഒാപൺ വനിത സിംഗ്ൾസ് കലാശ മത്സരത്തിലെ രണ്ടുമണിക്കൂർ 49 മിനിറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ഒന്നാം സ്വീഡ് സിമോണ ഹാലെപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപിച്ചാണ് (7-6, 3-6, 6-4) വോസ്നിയാകി കടംതീർത്തത്. എ.ടി.പി റാങ്കിങ്ങിൽ ആറുവർഷങ്ങൾക്കുശേഷം ഒന്നാം സ്ഥാനവും ഇതോടെ അവർക്ക് സ്വന്തം.
രണ്ടുതവണ ഫൈനലിെലത്തിയിട്ടും ഇനിയും ഗ്രാൻഡ്സ്ലാം നേട്ടങ്ങൾ സ്വന്തമാക്കാനാവാത്തതിന് പഴിയേറെ കേട്ട ആദ്യ സ്വീഡുകാരായ രണ്ടു താരങ്ങൾ കന്നിക്കിരീടം തേടി പോരിനിറങ്ങിയപ്പോൾ ആവേശം വാനോളമായിരുന്നു. ആദ്യ സെറ്റി വോസ്നിയാകി 3-0ത്തിന് മുന്നിലായിരുന്നെങ്കിലും ടൈബ്രേക്കറിലായിരുന്നു ജയം. പൊരുതിയിട്ടും ഒന്നാം സെറ്റ് നഷ്ടമായതിെൻറ ക്ഷീണംതീർത്ത് കളിച്ച സിമോണ രണ്ടാം സെറ്റ് സ്വന്തമാക്കി.
നിർണായകമായ അവസാന സെറ്റിൽ പോരാട്ടം ഇഞ്ചോടിഞ്ചായി. സർവ് ബ്രേക്ക് ചെയ്ത കരോലിൻ 2-0ത്തിന് ലീഡ് നേടിയ ശേഷമേ സിമോണക്ക് ഒരു പോയൻറ് സ്വന്തമാക്കാനായുള്ളൂ. ശേഷം മൂന്ന് പോയൻറ് തുടർച്ചയായി നേടി 3-4ന് സിമോണ ലീഡ് പിടിച്ചു. പിന്നീട് കളി സ്പ്രിൻറ് മത്സരംപോലെ ആവേശകരമായ അന്ത്യത്തിലേക്ക്. അഡ്വാൻസ് മാറിമറിഞ്ഞ നിമിഷങ്ങൾ. ഒടുവിൽ തുടർച്ചയായി മൂന്ന് പോയൻറും നേടി കിരീടം ഉറപ്പിച്ചു.2009ലെ യു.എസ് ഒാപണു ശേഷം ആദ്യമായാണ് വോസ്നിയാകി ഗ്രാൻഡ് സ്ലാം കലാശപ്പോരാട്ടത്തിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.