സാനിയ ഫൈനലില്‍ കീഴടങ്ങി

മെല്‍ബണ്‍: കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ളാമിന് സാനിയ മിര്‍സക്ക് ഇനിയും കാത്തിരിക്കണം. ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് ഫൈനലില്‍ രണ്ടാം സീഡായിരുന്ന സാനിയ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യം ദയനീയമായി കീഴടങ്ങി. സീഡില്ലാത്ത താരങ്ങളായ അമേരിക്കയുടെ അബിഗെയ്ല്‍ സ്പിയേഴ്സ്-കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കബാള്‍ സഖ്യം 6-2, 6-4 സ്കോറിനാണ് ഇന്തോ-ക്രൊയേഷ്യന്‍ കൂട്ടിനെ തോല്‍പിച്ചത്.മിക്സഡ് ഡബ്ള്‍സില്‍ ഇതു രണ്ടാം തവണയാണ് സാനിയ ഫൈനലില്‍ കീഴടങ്ങുന്നത്. 2016 ഫ്രഞ്ച് ഓപണില്‍ തോറ്റിരുന്നു. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം കിരീടമണിഞ്ഞതാണ് ആസ്ട്രേലിയന്‍ ഓപണില്‍ സാനിയയുടെ ഏക മിക്സഡ് ഡബ്ള്‍സ് കിരീടനേട്ടം.

Tags:    
News Summary - Australian open final: Sania Mirza-Ivan Dodig Lose to Spears-Cabal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.