ആസ്​ട്രേലിയൻ ഓപ്പണിലും ഒസാക തരംഗം; ഇനി ലോക ഒന്നാം നമ്പർ

മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ്​ വനിതാ സിംഗിൾസിൽ ചെക്ക് പ്പബ്ലിക്കി​​െൻറ പെട്രാ ക്വിറ്റോവയെ തകർത്ത്​ ജാ പ്പനീസ് താരം നവോമി ഒസാകക്ക്​ കിരീടം. 7-6(2) 5-7 6-4 എന്ന സ്കോറിനാണ്​ നാലാം സീഡായ ഒസാക്ക എട്ടാം സീഡായ ക്വിറ്റോവയെ തകർത്ത ത്​. യു.എസ്​ ഒാപണിൽ ലോകോത്തര താരമായ സെറീന വില്യംസി​െന തറപറ്റിച്ച്​ കിരീടം ചൂടിയ ഒസാകക്ക്​ ആസ്​ത്രേലിയൻ ഒാപണ ിലെ വിജയം ഇരട്ടി മധുരമായി. ഇന്ന്​ വിജയിച്ചതോടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുമെത്തി ഒസാക.

ഒസാക്കയും ക്വിറ്റോവയും കരിയറിൽ ആദ്യമായാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്​. 2016ല്‍ അക്രമിയുടെ കത്തിക്കുത്തേറ്റ ശേഷമുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കാനായിരുന്നു രണ്ടു തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള ക്വിറ്റോവയുടെ ശ്രമം. എന്നാൽ ജാപ്പനീസ്​ കരുത്തിന്​ മുന്നിൽ അവർ അടിയറവ്​ പറയുകയായിരുന്നു. ഒസാകയുടെ ആദ്യ ആസ്​ത്രേലിയൻ ഒാപണും കരിയറിലെ രണ്ടാം ഗ്രാൻറ്​സ്ലാം കിരീടവുമാണ്​ ഇന്നത്തേത്​.

Tags:    
News Summary - australian open naomi osaka -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.