മെൽബൺ: പ്രീക്വാർട്ടറിലെ അഗ്നി പരീക്ഷ ജയിച്ച് ഒന്നാം നമ്പറുകാരൻ റാഫേൽ നദാൽ ആസ്ട്രേലിയൻ ഒാപൺ പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ. നദാലിനൊപ്പം ക്രൊയേഷ്യയുടെ മരിൻ സിലിച്, ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ് എന്നിവരും ക്വാർട്ടറിൽ കടന്നു. വനിതകളിൽ ടോപ് സീഡുകളായ കരോലിൻ വോസ്നിയാകി, എലിന സ്വിറ്റോളിന, എലിസ് മെർടൻസ് എന്നിവരും ക്വാർട്ടറിൽ കടന്നു.
അർജൻറീനക്കാരനായ കുറിയ മനുഷ്യൻ ഡീഗോ ഷ്വാർട്സ്മാൻ ഗ്രൗണ്ടർ ഷോട്ടുകളുമായി നദാലിനെ വിറപ്പിച്ചപ്പോൾ ഒരു സെറ്റ് െകെവിട്ടാണ് ഒന്നാം നമ്പറുകാരൻ കളിയിൽ തിരിച്ചെത്തിയത്. സ്കോർ: 6-3, 6-7, 6-3, 6-3. ‘ഉജ്ജ്വല പോരാട്ടമായിരുന്നു. ചൂടും എതിരാളിയുടെ പരീക്ഷണവുമായപ്പോൾ ക്ഷീണിച്ചു. എങ്കിലും അവസാനം വരെ പോരാടാനായത് നന്നായി’ -മത്സരശേഷം നദാൽ പറഞ്ഞു. ക്വാർട്ടറിൽ ആറാം സീഡ് മരിൻ സിലിച്ചാണ് എതിരാളി. സ്പെയിനിെൻറ 10ാം സീഡുകാരൻ പാബ്ലോ കൊറിനയെ വീഴ്ത്തിയാണ് സിലിചിെൻറ മുന്നേറ്റം. ഗ്രാൻഡ്സ്ലാമിൽ സിലിചിെൻറ നൂറാം ജയമാണിത്. സ്കോർ 6-7, 6-3, 7-6, 7-6.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു മൂന്നാം സീഡ് ദിമിത്രോവും, 17ാം സീഡ് നിക് കിർഗിയോസും തമ്മിലെ പോരാട്ടം. ആതിഥേയരുടെ അവസാന പ്രതീക്ഷയായ നികിനൊപ്പമായിരുന്നു ഗാലറിയെങ്കിലും ചൂടൻ പയ്യനെ ദിമിത്രോവ് നാലാം സെറ്റിൽ അടിയറവു പറയിച്ചു. സ്കോർ: 7-6, 7-6, 4-6, 7-6. ക്വാർട്ടറിൽ ബ്രിട്ടെൻറ കെയ്ൽ എഡ്മണ്ടാണ് എതിരാളി.
വനിതകളിൽ വോസ്നിയാകി 19ാം സീഡ് മഗ്ദലന റിബറികോവയെ വീഴ്ത്തിയാണ് മുന്നേറിയത് (6-3, 6-0). സ്പെയിനിെൻറ സുവാരസ് നവാരോയാണ് എതിരാളി. ഫ്രഞ്ച് ഒാപൺ ജേത്രി ഒസ്റ്റപെൻകോയെ അട്ടിമറിച്ച എസ്തോണിയക്കാരി അനറ്റ് കൊൻറാവിയറ്റിനെയാണ് സുവാരസ് വീഴ്ത്തിയത്.
പേസ് സഖ്യം പുറത്ത്
പുരുഷ ഡബ്ൾസിൽ ലിയാണ്ടർ പേസ്-പുരവ് രാജ സഖ്യം പ്രീക്വാർട്ടറിൽ പുറത്തായി. കൊളംബിയൻ സഖ്യം 1-6, 2-6 സ്കോറിനാണ് പേസ് കൂട്ടിനെ മടക്കിയത്. മിക്സഡ് ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യം ക്വാർട്ടറിൽ കടന്നു. ആസ്ട്രേലിയൻ കൂട്ടിനെ 6-2, 6-4 സ്കോറിനാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.