മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഉറുഗ്വെയുടെ പാബ്ലോ ക്വാവാസക്കപ്പമാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ബ്രസീലിൻറ തോമസ് ലാറിസ, അർജന്റീനയുടെ മാക്സിമോ ഗോൺസാലസ് എന്നിവരെയാണ് ഇവർ പരാജപ്പെടുത്തിയത്. സ്കോർ 6-4, 7-6 (7/4). അടുത്ത റൗണ്ടിൽ ആസ്ട്രേലിയൻ ജോഡികളായ അലക്സ് ബോൾട്ട്- ബ്രാഡ്ലി മൗസ്ലേ എന്നിവരെയാണ് ഇന്തോ-ഉറുഗ്വെ സഖ്യം നേരിടുക. റോബിൻ ഹാസെ- ഫ്ലോറിയൻ മേയർ എന്നിവരെയാണ് ആസ്ട്രേലിയൻ ജോഡികൾ കീഴടക്കിയത്.
വനിതാ ഡബിൾസിൽ ചെക് താരം ബാർബോറ സ്ട്രിക്കോവക്കൊപ്പമായിരുന്നു സാനിയ മിർസയുടെ ജയം. ബ്രിട്ടീഷ് ജോഡികളായ ജോസലീന റേ- അന്ന സ്മിത് എന്നിവരെ ഇവർ അനായാസം കീഴടക്കി. സ്കോർ 6-3, 6-1. ആസ്ട്രേലിയൻ ജോഡികളായ കിംബർലി ബിറൽ- പ്രിസ്കില ഹോൻ എന്നിവരും ആസ്ട്രേലിയൻ ചൈനീസ് ജോഡികളായ സമാന്ത സ്റ്റോസർ- ഷൂയ് സാങ് സഖ്യവും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളാണ് അടുത്ത മത്സരത്തിൽ ഇന്തോ- ചെക്ക് ജോഡികളുടെ എതിരാളികൾ.
തുടർച്ചയായ രണ്ടാം ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടമാണ് സാനിയ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാർട്ടിന ഹിംഗിസിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ഈ മാസമാദ്യം നടന്ന ചെന്നൈ ഓപ്പൺ കിരീടം നേടി ബൊപ്പണ്ണ പുതുവർഷത്തിൽ മികച്ച തുടക്കം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.