​ആസ്​ട്രേലിയൻ ഒാപൺ: മിക്​സഡ്​ ഡബിൾസിൽ ​സാനിയ ഫൈനലിൽ

മെല്‍ബണ്‍: ഒരു ജയമകലെ സാനിയ മിര്‍സക്ക് കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ളാം കിരീടം. ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് സെമിയില്‍ ആതിഥേയ താരങ്ങളായ സാമന്ത സ്റ്റോസര്‍-സാം ഗ്രോത് സഖ്യത്തെ വീഴ്ത്തി സാനിയ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിക് സഖ്യം ഫൈനലില്‍ കടന്നു. സ്കോര്‍: 6-4, 2-6, 10-5. അമേരിക്കയുടെ അബിഗെയ്ല്‍ സ്പിയര്‍-യുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ സഖ്യമാണ് ഇന്തോ-ക്രൊയേഷ്യന്‍ കൂട്ടിന്‍െറ എതിരാളി. ആസ്ട്രേലിയന്‍ ഓപണ്‍ വനിത ഡബ്ള്‍സില്‍ നിലവിലെ ജേതാവുകൂടിയാണ് സാനിയ. മിക്സഡില്‍ 2009ലാണ് ഇവിടെ കിരീടമണിഞ്ഞത്. ഡബ്ള്‍സിലും മിക്സഡ് ഡബ്ള്‍സിലും മൂന്നു തവണ വീതം ഗ്രാന്‍ഡ്സ്ളാം കിരീടമണിഞ്ഞിരുന്നു.

Tags:    
News Summary - australian open: sania mirza reaches, mixed doubles final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.