ആസ്​ട്രേലിയൻ ഒാപൺ: ദ്യോകോവിച്​ x നദാൽ ഫൈനൽ

മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ പുരുഷ സിംഗ്​ൾസ്​ ഫൈനലിൽ നൊവാക്​ ദ്യോകോവിച്​-റാഫേൽ നദാൽ കിരീടപ്പോരാട്ടം. ​േടാപ്​സീഡായ സെർബ്​ താരം രണ്ടാം സെമിയിൽ ഫ്രഞ്ച്​താരം ലൂകാസ്​ പൗളിയെ നേരിട്ടുള്ള സെറ്റുകൾക്ക്​ വീഴ്​ത്തിയാണ്​ സെമിയിൽ കടന്നത്​. സ്​കോർ: 6-0, 6-2, 6-2. കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ സെമി​വരെയെത്തിയ പൗളി​യെ ഒരു മണിക്കൂർ 23 മിനിറ്റ്​ നീണ്ട അങ്കത്തിലാണ്​ ദ്യോകോ മടക്കി അയച്ചത്​. എതിരാളിക്ക്​ നാലു​ ​പോയൻറുകൾ മാത്രം വിട്ടുകൊടുത്തപ്പോൾ ഏഴ്​ സർവ്​ ബ്രേക്കുകളുമായി ദ്യോകോ പൂർണ മേധാവിത്വം നേടി.

മുഖാമുഖം 27-25
12 വർഷ​ത്തിലേറെ പാരമ്പര്യമുള്ള വൈരത്തിനാണ്​ വീണ്ടും മെൽബൺ കോർ​െട്ടാരുക്കുന്നത്​. 2006 ഫ്രഞ്ച്​ ഒാപൺ ക്വാർട്ടറിലായിരുന്നു ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്​. അന്ന്​ നദാൽ ജയിച്ചു. ഇതുവരെയായി ​ആകെ 52 മത്സരങ്ങൾ. 27 ജയം ദ്യോകോവിച്ചിന്​. 25 എണ്ണം നദാലിനും. 2012 ആസ്​ട്രേലിയൻ ഒാപൺ ഫൈനലായിരുന്നു ഇതിൽ ചരിത്രപ്രധാനം. ആറു മണിക്കൂർ നീണ്ട ഉഗ്രപോരാട്ടത്തിൽ ദ്യോകോവിച്​ കിരീടമണിഞ്ഞു. അതിനു ശേഷം ആദ്യമായാണ്​ മെൽബണിൽ ഇരുവരും ഏറ്റുമുട്ടുന്നത്​. ദ്യോകോവിച്ചിന്​ 15ാമത്തെയും നദാലിന്​ 18ാമത്തെയും ഗ്രാൻഡ്​സ്ലാം കിരീടമാണ്​ ലക്ഷ്യം. ഞായറാഴ്​ച ഉച്ച രണ്ടിനാണ്​ ഫൈനൽ.

Tags:    
News Summary - australian open -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.