മെൽബൺ: 36ലും പോരാളിയായ റോജർ ഫെഡററോ അതോ, 20െൻറ ചോരത്തിളപ്പുള്ള അലക്സാണ്ടർ സ്വരേേവാ. പുതു സീസണിെൻറ വിളംബരമായ ആസ്ട്രേലിയൻ ഒാപൺ ഗ്രാൻഡ്സ്ലാം പോരാട്ടങ്ങൾക്ക് ഇന്ന് കോർട്ടുണരുേമ്പാൾ കണ്ണുകളെല്ലാം പുരുഷ സിംഗ്ൾസ് കോർട്ടിൽ. 31കാരനായ നദാലും ഫെഡററും ടോപ് സീഡുകളായി കോർട്ടിലെത്തുേമ്പാൾ സ്വരേവ്, ഗ്രിഗർ ദിമിത്രോവ്, ഡൊമിനിക് തീം എന്നീ യുവതാരങ്ങളാണ് അട്ടിമറി ഭീഷണിയുമായി മുൻനിരയിലുള്ളത്. സ്റ്റാൻ വാവ്റിങ്കയും നൊവാക് ദ്യോകോവിച്ചും പഴയ ഫോമിെൻറ നിഴൽ മാത്രമായി പിന്തള്ളപ്പെട്ടപ്പോൾ ആൻഡി മറെയും കെ നിഷികോറിയും ചാമ്പ്യൻഷിപ്പിൽനിന്നുതന്നെ വിട്ടുനിന്നു.
വാവ്റിങ്ക ഒമ്പതും ദ്യോകോവിച് 14ഉം സീഡുകളിൽ. ആദ്യ റൗണ്ടിൽ ഡൊമിനിക്ക താരം എസ്ട്രല്ല ബർഗസാണ് നദാലിെൻറ എതിരാളി. ഉച്ച 1.30നാണ് മത്സരം. ചൊവ്വാഴ്ച ഉച്ചക്കാണ് ഫെഡറർ ആദ്യ റൗണ്ടിൽ മത്സരിക്കുന്നത്. അതേസമയം, ടോപ് സീഡുകാർ മാറിമറിയുന്ന വനിതാ വിഭാഗം സിംഗ്ൾസിൽ പുതു ചാമ്പ്യനെ കാത്തിരിക്കുകയാണ് മെൽബൺ പാർക്ക്. നിലവിലെ ചാമ്പ്യൻ സെറീന വില്യംസ്, മുൻ ചാമ്പ്യൻ സ്വെറ്റ്ലാന കുസ്നെറ്റ്സോവ എന്നിവർ വിട്ടുനിന്നപ്പോൾ മുൻ നിരയിലെ മൂന്നിൽ രണ്ടുപേരും ലക്ഷ്യമിടുന്നത് കന്നി ഗ്രാൻഡ്സ്ലാം കിരീടം. ഒന്നാം സീഡായ സിമോണ ഹാലെപ് രണ്ടു തവണ ഫൈനലിലെത്തിയതല്ലാതെ കിരീടമണിഞ്ഞിട്ടില്ല. മൂന്നാം സീഡ് എലിന സ്വിറ്റോലിന ഇതുവരെ ഒരു ഫൈനൽപോലും കളിച്ചിട്ടുമില്ല. 2017ലെ ഫ്രഞ്ച് ഒാപൺ ജേതാവായ ജെലിന ഒസ്റ്റപെൻകോ ഏഴും യു.എസ് ഒാപൺ നേടിയ െസ്ലായേൻ സ്റ്റീഫൻ 13ഉം സീഡുകരായി ഇവിടെയുണ്ട്.
ഭാംബ്രിക്ക് യോഗ്യത
പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ താരം യൂകി ഭാംബ്രി ഒന്നാം റൗണ്ടിലേക്ക് കടന്നു. ഇന്ന് ഒന്നാം റൗണ്ടിൽ സൈപ്രസിെൻറ മാർകസ് ബഗ്ദാറ്റിസാണ് എതിരാളി. അതേസമയം, മറ്റൊരു ഇന്ത്യൻതാരം രാംകുമാർ രാമനാഥൻ ക്വാളിഫയർ ഫൈനലിൽ തോൽവി വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.