മെൽബൺ: ഇൗ വർത്തെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെൻറായ ആസ്ട്രേലിയൻ ഒാപണിന് ഇന്ന് മെൽ ബൺ പാർക്കിൽ തുടക്കമാവും. ബ്രിട്ടീഷ് താരം ആൻഡി മറേയുടെ അവസാന ഗ്രാൻഡ്സ്ലാം എന്ന പേര ിൽ ശ്രദ്ധേയമാവുന്ന ഇത്തവണ കിരീടം നേടിയാൽ ഇതിഹാസ താരം സ്വിറ്റ്സർലൻഡിെൻറ റോജർ ഫെഡറർക്ക് ഏഴാം ആസ്ട്രേലിയൻ ഒാപൺ എന്ന നേട്ടവും കരസ്ഥമാക്കാം. കഴിഞ്ഞ തവണ രണ്ട് തവണയും നേടിയ കിരീടം ഇത്തവണയും റോഡ് ലാവർ അറീനയിൽ നിലനിർത്താനായാൽ സ്വിസ് എക്സ്പ്രസിന് 20ാം ഗ്രാൻഡ്സ്ലാം ട്രോഫിയിലും മുത്തമിടാം. എന്നാൽ, മൂന്നാം സീഡായ ഫെഡററുടെ വഴി എളുപ്പമായിരിക്കില്ല.
ടോപ് സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിചും രണ്ടാം സീഡ് സ്പെയിനിെൻറ റഫാൽ നദാലും അടങ്ങുന്ന സ്ഥിരം എതിരാളികൾക്കൊപ്പം നാലാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ പോലുള്ള യുവതാരങ്ങളുടെ വെല്ലുവിളിയും മറികടക്കേണ്ടിവരും. കഴിഞ്ഞതവണ ആദ്യ റൗണ്ടിൽ മടങ്ങിയ ദ്യോകോവിചും ഏഴാം ആസ്ട്രേലിയൻ ഒാപൺ ലക്ഷ്യമിട്ടാണെത്തുന്നത്. വനിതകളിൽ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ പോളണ്ടിെൻറ കരോലിൻ വോസ്നിയാക്കി, ടോപ് സീഡും നിലവിലെ റണ്ണറപ്പുമായി റുമാനിയയുടെ സിമോണ ഹാലപ്, 2016ലെ ജേത്രിയും രണ്ടാം സീഡുമായ ജർമനിയുടെ ആൻജലിക് കെർബർ, നാലാം സീഡ് ജപ്പാെൻറ നവോമി ഒസാക എന്നിവർക്കൊപ്പം എട്ടാം ആസ്ട്രേലിയൻ ഒാപണും 24ാം ഗ്രാൻഡ്സ്ലാം കിരീടവും ലക്ഷ്യമിടുന്ന ഇതിഹാസതാരം യു.എസിെൻറ സെറീന വില്യംസും പ്രതീക്ഷയോടെ റാക്കറ്റേന്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.