മെൽബൺ: ആസ്ട്രേലിയൻ ഒാപൺ വനിത സിംഗ്ൾസ് പ്രീക്വാർട്ടറിൽ സൂപ്പർ പോരാട്ടം. ലോക ഒ ന്നാം നമ്പറുകാരിയായ സിമോണ ഹാലെപും 24ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വി ല്യംസും ഏറ്റുമുട്ടും. മൂന്നാം റൗണ്ടിൽ യുക്രെയ്െൻറ കൗമാരതാരം ഡയാന യസ്ത്രെസ്കയെ 6-2, 6-1 സ്കോറിന് വീഴ്ത്തിയാണ് സെറിനയുടെ പ്രീക്വാർട്ടർ പ്രവേശം.
അതേസമയം, ഒന്നാം സീഡുകാരിയായ ഹാലെയ് സെറീനയുടെ സഹോദരി വീനസിെൻറ കുതിപ്പിന് ഫുൾസ്റ്റോപ്പിട്ടാണ് നാലാം റൗണ്ടിലെത്തിയത്. സ്കോർ 6-2, 6-3.
പുരുഷ സിംഗ്ൾസിൽ ഒന്നാം നമ്പറുകാരനായ നൊവാക് ദ്യോകോവിച് വിറച്ചുപോയെങ്കിലും പ്രീക്വാർട്ടറിൽ ആധികാരികമായി ഇടം നേടി. കാനഡയുടെ ഡെനിസ് ഷപോവലോവിനെ 6-3, 6-4, 4-6, 6-0 സ്കോറിനാണ് തോൽപിച്ചത്.
നാലാം സീഡ്താരം അലക്സാണ്ടർ സ്വരേവ്, മിലോസ് റവോണിച് എന്നിവരും പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. വനിതകളിൽ നവോമി ഒസാക, മാഡിസൺ കീ, ഗർബിൻ മുഗുരുസ എന്നിവരും മുന്നേറി. മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ്-സാമന്ത സ്റ്റോസർ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.