മെൽബൺ: വമ്പൻ താരങ്ങൾ ഇടറിവീണ ആസ്ട്രേലിയൻ ഓപൺ വനിത സിംഗിൾസിൽ അപ്രതീക്ഷിത താരങ്ങളുടെ കലാശപ്പോരാട്ടം. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത ഗാർബിനെ മുഗുരുസക്കെതിരെ റാക്കറ്റേന്തുന്നത് അതിശയക്കുതിപ്പുമായി കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലെത്തിയ സോഫിയ കെനിൻ.
രണ്ടുതവണ ഗ്രാൻഡ്സ്ലാം ജേത്രിയാണെങ്കിലും മെൽബൺ പാർക്കിെല സാധ്യത പട്ടികയിൽ മുഗുരുസക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഫോം നഷ്ടമായി റാങ്കിങ്ങിൽ ഏറെ പിന്നാക്കം േപായ സ്പെയിൻ താരം സെമിഫൈനലിൽ നാലാം സീഡ് സിമോണ ഹാലെപിനെ കടുത്ത പോരാട്ടത്തിനൊടുവിൽ മുട്ടുകുത്തിച്ചു.
സ്കോർ: 7-6 (10/8), 7-5. 2010ൽ ജസ്റ്റിൻ ഹെനിനുശേഷം സീഡ് ചെയ്യപ്പെടാത്ത ഒരു കളിക്കാരി ആസ്ട്രേലിയൻ ഓപൺ സിംഗിൾസ് ഫൈനലിലെത്തുന്നത് ഇതാദ്യമാണ്. മുൻ ലോക ഒന്നാം നമ്പർ താരമായ മുഗുരുസ റാങ്കിങ്ങിൽ ഇപ്പോൾ 32ാം സ്ഥാനത്താണ്. ഹാലെപും മുഗുരുസയും നേരത്തേ ഫ്രഞ്ച് ഓപണിലും വിംബിൾഡണിലും കിരീടം ചൂടിയിട്ടുണ്ട്.
അമേരിക്കക്കാരിയായ കെനിൻ 14ാം സീഡ് താരമായാണ് റോഡ് ലേവർ അറീനയിൽ കളത്തിലിറങ്ങിയത്. ആദ്യറൗണ്ടിൽ ലോക ഒന്നാം നമ്പർ താരവും ആതിഥേയരുടെ പ്രതീക്ഷയുമായ ആഷ്ലി ബാർതിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് കെനിൻ കന്നിഫൈനലിലെത്തിയത്. സ്കോർ: 7-6 (8/6), 7-5.
നാട്ടുകാരിയായ 15കാരി കോകോ ഗഫിെൻറ വിസ്മയക്കുതിപ്പിന് കടിഞ്ഞാണിട്ട് സെമിയിലെത്തിയ കെനിൻ, ബാർതിക്കെതിരെയും ചങ്കുറപ്പോടെ പോരാടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.