????????????? ?????? ??? ?????????? ?????????? ????????????? ???????????

ആസ്ട്രേലിയന്‍ ഓപണ്‍: ചുവടു പിഴക്കാതെ വമ്പന്മാര്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗ്ള്‍സിലെ ശ്രദ്ധേയമായ അട്ടിമറിയില്‍ ഏഴാം സീഡ് ക്രൊയേഷ്യയുടെ മരിന്‍ സിലിച് പുറത്ത്. നാല് സെറ്റ് നീണ്ട അങ്കത്തില്‍ ബ്രിട്ടന്‍െറ സീഡില്ലാ താരം ഡാനിയേല്‍ ഇവാന്‍സാണ് യു.എസ് ഓപണ്‍ ചാമ്പ്യന്‍െറ മോഹങ്ങള്‍ തുടക്കത്തിലേ അട്ടിമറിച്ചത്.
അതേസമയം, പുരുഷ-വനിത വിഭാഗങ്ങളിലെ മറ്റു മത്സരങ്ങളില്‍ കാര്യമായ അട്ടിമറികളൊന്നുമില്ലാതെ വമ്പന്മാര്‍ മുന്നോട്ട്. നിലവിലെ ജേത്രികൂടിയായ ഒന്നാം നമ്പര്‍ ആഞ്ജലിക് കെര്‍ബര്‍, പുരുഷ ഒന്നാം നമ്പര്‍ ആന്‍ഡി മറെ, റോജര്‍ ഫെഡറര്‍, സ്റ്റാന്‍ വാവ്റിങ്ക, കെയ് നിഷികോറി എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടം വീണ്ടും കണ്ട പോരാട്ടത്തില്‍ 19ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ പുറത്തായി. ജര്‍മനിയുടെ മിഷ്ച സ്വെരവിനോടായിരുന്നു തോല്‍വി. ബെര്‍മിങ്ഹാമുകാരായ ഇവാന്‍സ് എതിരാളിയായ സിലിചിന്‍െറ ദൗര്‍ബല്യങ്ങള്‍ മുതലെടുത്തായിരുന്നു കളി പിടിച്ചത്. ആദ്യ സെറ്റില്‍ കീഴടങ്ങിയെങ്കിലും ശക്തമായ സെര്‍വുകളിലൂടെ തിരിച്ചത്തെി. 3-6, 7-5, 6-3, 6-3 എന്ന സ്കോറില്‍ ഏഴാം നമ്പറുകാരനെ വീഴ്ത്തി മൂന്നാം റൗണ്ടില്‍ കടന്നു.
കരിയറിലെ ആദ്യ ആസ്ട്രേലിയന്‍ ഓപണ്‍ ലക്ഷ്യമിടുന്ന ആന്‍ഡി മറെക്ക് ജയത്തിലും കല്ലുകടിയായി പരിക്ക് ഭീതി. റഷ്യയുടെ 20കാരന്‍ ആന്ദ്രെ റുബലേവിനെതിരെ 6-3, 6-0, 6-2 സ്കോറിനായിരുന്നു മറെ മുന്നേറിയത്. എന്നാല്‍, മൂന്നാം സെറ്റില്‍ വലതുകാലിലെ പേശീവേദന മൂലം വീണുപിടഞ്ഞ താരം തിരിച്ചുവന്ന് കളി ജയിച്ചെങ്കിലും കിരീട പ്രതീക്ഷകള്‍ക്ക് കരിനിഴല്‍വീഴ്ത്തുന്നതായി. പരിക്ക് ഗുരുതരമല്ളെങ്കിലും വരാനിരിക്കുന്ന കടുത്ത മത്സരങ്ങള്‍ക്ക് ഇത് വെല്ലുവിളിയാവും.
അമേരിക്കയുടെ നൂഹ് റുബിന 7-5, 6-3, 7-6 സ്കോറിന് തോല്‍പിച്ചാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ ഇടം പിടിച്ചത്. ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്, ജപ്പാന്‍െറ കെയ് നിഷികോറി, ജോ വില്‍ഫ്രഡ് സോങ്ക എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. ആതിഥേയ താരം  14ാം നമ്പറായ നികി കിര്‍ഗിയോസ് അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ പുറത്തായി. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയാണ് അട്ടിമറിച്ചത്. സ്കോര്‍: 1-6, 6-7, 6-4, 6-2, 10-8.
വനിതകളില്‍ നിലവിലെ ജേതാവായ ആഞ്ജലിക് കെര്‍ബറിന് 29ാം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ സമ്മാനംതേടി കോര്‍ട്ടിലിറങ്ങിയ കെര്‍ബറിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. 89ാം റാങ്കിലുള്ള നാട്ടുകാരിയായ കരിന വിത്തോഫെറ്റിന് മുന്നില്‍ ഒരു സെറ്റില്‍ തോറ്റതോടെ പിറന്നാളിന് കണ്ണീരണിയുമോയെന്നായി തിങ്ങിനിറഞ്ഞ ഗാലറി. പക്ഷേ, പരിചയ സമ്പത്തിനെ കരുത്താക്കി തിരിച്ചടിച്ച കെര്‍ബര്‍ പിറന്നാള്‍ മധുരസുന്ദരമാക്കി. സ്കോര്‍: 6-2, 6-7, 6-2. ക്രിസ്റ്റിന പ്ളിസ്കോവയാണ് അടുത്ത എതിരാളി. സ്പെയിനിന്‍െറ ഗബ്രിയേല്‍ മുഗുരുസ, വീനസ് വില്യംസ്, സ്വെ്ലാന കുസ്നെറ്റ്സോവ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.