മെൽബൺ: പുതുവർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം കൈക്കലാക്കാൻ വമ്പന്മാർ കുതിപ്പു തുടങ്ങി. പുരുഷവിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ, സെർബിയൻ താരം നൊവാക് ദ്യോകോവിച്ച്, വാവ്റിങ്ക എന്നിവർ ആദ്യ അങ്കം ജയിച്ചപ്പോൾ, വനിതകളിൽ ബ്രിട്ടെൻറ യോഹന്ന കോൻറ, റഷ്യയുടെ മരിയ ഷറപോവ എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 20ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് കോർട്ടിലെത്തിയ സ്വിസ്താരം റോജർ ഫെഡറർ ആദ്യ പോരാട്ടം അനായാസമാണ് നേടിയത്. സ്ലൊവീനിയൻ താരം അലാസ് ബെഡീനെയെ ഒരു മണിക്കൂറും 39 മിനിറ്റും നീണ്ടുനിന്ന പോരിനൊടുവിൽ 6-3,6-4,6-3 സ്കോറിനാണ് നിലവിലെ ചാമ്പ്യൻ മറികടന്നത്. ആസ്ട്രേലിയൻ ഒാപണിൽ താരത്തിെൻറ 88ാം വിജയമാണിത്. 51ാം റാങ്കുകാരനായ അലാസിനെ ഒരു സെറ്റിലും തിരിച്ചുവരാൻ അനുവദിക്കാതെ ആധികാരികമായിരുന്നു ഫെഡററിെൻറ വിജയം. ജർമനിയുടെ യാൻ ലിനാർഡ് സ്ട്രഫാണ് രണ്ടാം റൗണ്ടിൽ ഫെഡററിെൻറ എതിരാളി.
ആറുതവണ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചും നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. അമേരിക്കയുെട ഡോണൾഡ് യങ്ങിനെ 6-1, 6-2, 6-4 എന്ന സ്കോറിനാണ് ദ്യോകോവിച്ച് മറികടന്നത്. ആറുമാസത്തോളം കൈമുട്ടിനേറ്റ പരിക്കുകാരണം കോർട്ടിൽനിന്ന് വിട്ടുനിന്നിരുന്ന സെർബിയൻ താരത്തിെൻറ ഗ്രാൻഡ്സ്ലാമിലേക്കുള്ള തിരിച്ചുവരവ് ജയേത്താടെയായി. മറ്റൊരു സ്വിസ് താരമായ സ്റ്റാൻ വാവ്റിങ്കയും ജയത്തോടെ തുടങ്ങി. ലീേത്വനിയയുടെ റിക്കാർഡ്സ് ബ്രാൻങ്കീസിനെ 6-3,6-4, 2-6, 7-6 സ്കോറിന് തോൽപിച്ചാണ് വാവ്റിങ്കയുടെ മുന്നേറ്റം. ആറുമാസം മുമ്പ് വിംബ്ൾഡൺ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ് വാവ്റിങ്കയും ഏറെനാൾ പുറത്തായിരുന്നു.
വനിത സിംഗ്ൾസിൽ മുൻ ചാമ്പ്യന്മാരായ ഷറപോവയും ആഞ്ജലിക് കെർബറും ജയത്തോടെ കുതിപ്പു തുടങ്ങി. ജർമനിയുടെ തായാനാ മരിയയെ 6-1,6-4 സ്കോറിന് തോൽപിച്ചാണ് ഷറപോവയുടെ മുന്നേറ്റം. ഉത്തേജകക്കുരുക്കിൽ പിടിക്കപ്പെട്ട് 15 മാസത്തോളം വിലക്കു നേരിട്ട റഷ്യൻ താരം രണ്ടു വർഷത്തിനു ശേഷമാണ് ആസ്ട്രേലിയൻ ഒാപണിൽ കോർട്ടിലിറങ്ങുന്നത്. മുൻ ലോക ഒന്നാം നമ്പർതാരം കെർബർ ജർമൻ താരം അന്ന ലെന ഫ്രിഡ്സാമിനെ 6-0, 6-4 എന്ന സ്കോറിനാണ് തോൽപിച്ചത്. ബ്രിട്ടെൻറ യോഹന്ന കോൻറ അമേരിക്കയുടെ മെഡിസൺ ബെർഗിളിനെ, 6-3, 6-1 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.